കോവിഡിന്‍റെ പുതിയ വകഭേദമായ ഒമിക്രോണ്‍ നൂറിലധികം രാജ്യങ്ങളിലേക്ക് വളരെ വേഗത്തിൽ തന്നെ വ്യാപിക്കുകയും യുകെ, യുഎസ് പോലുള്ള ചില രാജ്യങ്ങളിലെ പ്രബല വകഭേദമാവുകയും ചെയ്തിരിക്കുകയാണ്. കഴിഞ്ഞയാഴ്ച ആഗോള തലത്തിലെ കോവിഡ് കേസുകളുടെ എണ്ണം 11 ശതമാനമാണ് വര്‍ധിച്ചത്. . യുകെയിലും അമേരിക്കയിലുമൊക്കെ മരണം സംഭവിച്ച കേസുകള്‍ ചുരുക്കമാണ്. എന്നിരുന്നാലും ഒമിക്രോൺ രോഗലക്ഷണങ്ങളെ കരുതിയിരിക്കണമെന്നും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ലോകാരോഗ്യ സംഘടന അടക്കമുള്ള ഏജന്‍സികള്‍ പറയുന്നു. ആദ്യത്തേത് വേഗത്തില്‍ വന്നു പോകുമെങ്കില്‍ രണ്ടാമത്തെ തരം തിണര്‍പ്പുകള്‍ ശരീരത്തില്‍ എവിടെയും പ്രത്യക്ഷപ്പെട്ട് ചൊറിച്ചില്‍ പോലുള്ള അസ്വസ്ഥതകൾ ഉണ്ടാക്കും. ഇത്തരം ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടാല്‍ കോവിഡ് പരിശോധന നടത്തുകയും ക്വാറന്‍റീനില്‍ ഇരിക്കുകയും ചെയ്യണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നു.















