ന്യൂഡല്‍ഹി: അന്തർ സംസ്ഥാന മയക്കുമരുന്ന് കടത്തുകാരനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. സീലംപൂർ സ്വദേശിയായ മുഹമ്മദ് നദീം ഖാൻ എന്നയാളാണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു.
രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ സ്പെഷ്യൽ സെൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. ഐഎസ്‌ബിടി കശ്മീരി ഗേറ്റിന് സമീപം വൻതോതിൽ ഹെറോയിൻ വിതരണം ചെയ്യാൻ നദീം എത്തുമെന്ന് വ്യക്തമായ വിവരം ലഭിച്ചു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ കൂടുതൽ അന്വേഷണത്തിനായി പൊലീസ് കസ്റ്റഡിയിൽ വിട്ടു.
















