തിരുവനന്തപുരം: കുട്ടികളുടെ വാക്സിന്‍ വിതരണത്തിന് പ്രത്യേക വാക്‌സിനേഷന്‍ ടീമിനെ തയാറാക്കാനും വിതരണ കേന്ദ്രങ്ങള്‍ വേഗം തിരിച്ചറിയുന്നതിന് പിങ്ക് നിറത്തില്‍ ബോര്‍ഡ് പ്രദര്‍ശിപ്പിക്കാനും തീരുമാനം.പ്രവേശന കവാടം, രജിസ്‌ട്രേഷന്‍ സ്ഥലം, വാക്‌സിനേഷന്‍ സ്ഥലം എന്നിവിടങ്ങളില്‍ പിങ്ക് ബോര്‍ഡുണ്ടാകും.
വാക്‌സിൻ രജിസ്‌ട്രേഷൻ ഇതിനകം ആരംഭിച്ചു കഴിഞ്ഞു.കോവാക്സിനാണ് നല്‍കുക.കുട്ടികളുടെ വാക്സിന്‍ വിതരണത്തിന് ആരോഗ്യവകുപ്പ് ആക്ഷന്‍ പ്ലാന്‍ തയാറാക്കി. വാക്‌സിന്‍ ലഭ്യതക്കനുസരിച്ച് കുത്തിവെപ്പ് വേഗം പൂര്‍ത്തിയാക്കും.സ്വന്തമായി രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്ത കുട്ടികള്‍ക്ക് വിദ്യാഭ്യാസ വകുപ്പ് ക്രമീകരണം ഏര്‍പ്പെടുത്തും.
ജനുവരി 10 വരെ ബുധനാഴ്ച ഒഴികെ ഞായറാഴ്ച ഉള്‍പ്പെടെ ദിവസവും ജനറല്‍-ജില്ല-താലൂക്ക്-സി.എച്ച്.സി എന്നിവിടങ്ങളില്‍ കുട്ടികള്‍ക്ക് വാക്‌സിനുണ്ടാകും. പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ബുധനാഴ്ചയൊഴികെ ഞായറാഴ്ച ഉള്‍പ്പെടെ നാലു ദിവസം കുട്ടികളുടെ വാക്‌സിനേഷന്‍ കേന്ദ്രം പ്രവര്‍ത്തിക്കും.
















