മഹാരാഷ്ട്ര; മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 9,170 പുതിയ കൊവിഡ് കേസുകളും ഏഴ് മരണങ്ങളും റിപ്പോർട്ട് ചെയ്തതായി സംസ്ഥാന ആരോഗ്യ ബുള്ളറ്റിൻ അറിയിച്ചു. സംസ്ഥാനത്ത് 1,445 പേർ രോഗമുക്തി നേടി. 32,225 ആണ് സജീവ കേസുകളുടെ എണ്ണം. മുംബൈയിൽ 6,397 പുതിയ കേസുകളും ഒരു മരണവും റിപ്പോർട്ട് ചെയ്തു.
കൊവിഡ് കേസുകൾ വർധിച്ചാൽ കൂടുതൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ പറഞ്ഞു. മഹാരാഷ്ട്രയിൽ പത്തോളം മന്ത്രിമാരും 20 എംഎൽഎമാരും കൊവിഡ്-19 പോസിറ്റീവ് ആണെന്ന് പവാർ അറിയിച്ചു.
















