ആലപ്പുഴ: ആലപ്പുഴയിലെ ബി.ജെ.പി നേതാവ് രൺജിത് വധക്കേസിൽ 4 എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍. രണ്ടു പേര്‍ കൊലയാളി സംഘാംഗങ്ങളാണ്. വ്യാജ സിംകാര്‍ഡ് നല്‍കിയ കടയുടമ മുഹമ്മദ് ബാദുഷയും അറസ്റ്റില്‍. കേസില്‍ ആകെ 12 പ്രതികളാണ് പൊലീസ് പിടിയിലായിട്ടുള്ളത്. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത അനൂപ്, ജെസീബ് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
പുന്നപ്ര സ്വദേശി മുഹമ്മദ് ബാദുഷയാണ് പ്രതികൾക്ക് വ്യാജരേഖ ചമച്ച് സിം കാർഡ് എടുത്തുനൽകിയത്. ഗൂഢാലോചനയിൽ പങ്കെടുത്ത ആലപ്പുഴ സ്വദേശി സെയ്ഫുദ്ദീനും അറസ്റ്റിലായി.
ഇനി എട്ട് പേര്‍ കൂടിയാണ് പിടിയിലാകാനുള്ളത്. ഗൂഡാലോചനയില്‍ പങ്കെടുത്ത ആറ് പേരെ ഇതുവരെ പോലീസ് പിടികൂടിയിട്ടുണ്ട്.
ഡിസംബർ 20 ഞായറാഴ്ച രാവിലെയാണ് രൺജീത് കൊല്ലപ്പെട്ടത്. രൺജീത്തിന്റെ വീട്ടിലെത്തിയ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

















