ശ്രീനഗർ : ജമ്മു കശ്മീരിൽ ശക്തമായ ഭൂചലനം. റിക്ടർസ്‌കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. അഫ്ഗാനിസ്താൻ- തജികിസ്താൻ അതിർത്തിയിലുണ്ടായ ഭൂചലനത്തിന്റെ പ്രകമ്പനമാണ് ജമ്മു കശ്മീരിൽ അനുഭവപ്പെട്ടത്.
വൈകീട്ട് 6.45 ഓടെയായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. വലിയ പ്രകമ്പനത്തോടെയാണ് ഭൂചലനം ഉണ്ടായത്. സംഭവത്തിൽ ആളപായമോ, നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
ഫൈസാബാദിൽ നിന്നും 84 കിലോ മീറ്റർ തെക്ക് കിഴക്കായി അക്ഷാംശം 71.20 ഡിഗ്രി കിഴക്കും, രേഖാംശം 36.55 ഡിഗ്രി വടക്കുമായി 216 കിലോ മീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് നാഷണൽ സെന്റർ ഫോർ സീസ്‌മോളജി അറിയിച്ചു.
















