കോൽക്കത്ത: പശ്ചിമബംഗാളിൽ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിൽ വർധനവ്. ഇന്നലെ 3451 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. വ്യാഴാഴ്ച 2128 പേർക്കായിരുന്നു രോഗം. ഒറ്റദിവസം കൊണ്ട് രോഗികളുടെ എണ്ണത്തിൽ 60 ശതമാനത്തിലേറെ വർധന.
ഇന്നലെ ഏഴുപേർ മരണത്തിനു കീഴടങ്ങുകയും ചെയ്തു. കൊൽക്കത്തിയിൽ മാത്രം 1954 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. നോർത്ത് 24 പർഗനാസിസസിൽ 496 പേർക്കും. സംസ്ഥാനത്ത് 16,38,485 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. 19,764 പേരാണ് മരണത്തിനു കീഴടങ്ങിയത്.
















