മലയാളികളുടെ പ്രിയതാരമാണ് മഞ്ജു വാര്യർ. മലയാള സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മഞ്ജു വാര്യർ സമൂഹമാധ്യമങ്ങളിൽ അത്ര സജീവമല്ലെങ്കിലും തൻ്റെ വിശേഷങ്ങളെല്ലാം താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ 2021 അവസാനിക്കാനിരിക്കെ താരം പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FtheManjuWarrier%2Fposts%2F491974158951754&show_text=true&width=500
പോയതിനേക്കാൾ നല്ലത് വരാനിരിക്കുന്നതാണ് എന്നു പറഞ്ഞുകൊണ്ട് തൻ്റെ സ്റ്റൈലിഷ് ചിത്രങ്ങൾ താരം പോസ്റ്റ് ചെയ്തത്. ജീന്‍സും ഓവര്‍കോട്ടും ധരിച്ച് സ്‌റ്റൈലിഷ് ലുക്കിൽ ഒരു പടിക്കെട്ടിൽ ഇരിക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവച്ചത്. താരത്തിൻ്റെ ചിത്രവും കുറിപ്പും ആരാധകർ ഏറ്റെടുക്കുകയാണ്. നിരവധി പേരാണ് താരത്തിന് ന്യൂ ഇയർ ആശംസകൾ അറിയിച്ചുകൊണ്ട് കമന്റ്ചെയ്യുന്നത്.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FtheManjuWarrier%2Fposts%2F492153402267163&show_text=true&width=500
‘മരക്കാർ അറബിക്കടലിൻ്റെ സിംഹം’ ആണ് മഞ്ജു വാര്യരുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. ജാക്ക് ആൻഡ് ജിൽ, കയറ്റം, ലളിതം സുന്ദരം, പടവെട്ട്, മേരി ആവാസ് സുനോ, വെളളരിക്കാപട്ടണം, കാപ്പ തുടങ്ങി നിരവധി ചിത്രങ്ങളാണ് മഞ്ജുവിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.
















