ബോളിവുഡിലെ സൂപ്പർതാരജോഡികളാണ് കരീന കപൂറും സെയ്ഫ് അലി ഖാനും. സെയ്ഫിന് സോഷ്യൽ മീഡിയയിൽ അക്കൗണ്ടുപോലും ഇല്ലെങ്കിലും തന്റെ ബോയ്‌സിന്റെ വിശേഷങ്ങൾ കരീന പങ്കുവെക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് കരീനയുടെ ബെഡ്‌റൂ ഫോട്ടോയാണ്. തന്റെ മോണിങ്ങ് കാഴ്ചയാണ് താരം ആരാധകർക്കായി പങ്കുവെച്ചത്.
സെയ്ഫ് അലി ഖാനെയും തൈമൂറിനേയുമാണ് ചിത്രത്തിൽ കാണുന്നത്. കിടക്കയിൽ ഇരുന്നു ബ്രേക്ക് ഫാസ്റ്റ് കഴിക്കുകയാണ് സെയ്ഫ് അലി ഖാൻ. മകൻ തൈമൂർ ആണെങ്കിൽ കിടന്നുകൊണ്ട് പടം വരയ്ക്കുന്ന തിരക്കിലാണ്. രസകരമായ അടിക്കുറിപ്പിനൊപ്പമാണ് കരീന ചിത്രം പങ്കുവച്ചിരിക്കുന്നത്. എന്റെ മോണിങ്… സെയ്ഫ്- ബേബൂ, നീ ഇൻസ്റ്റഗ്രാമിൽ ഇടുന്നതിനായി ഫോട്ടോ എടുക്കുകയാണോ? ഞാൻ- മ് ക്ലിക്ക് സെയ്ഫുവും ടിം ടിമ്മും എന്റെ ബോയ്‌സ്- കരീന കുറിച്ചു.
സിനിമാതാരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുമായി എത്തിയിരിക്കുന്നത്. മനോഹരം എന്നായിരുന്നു കങ്കണ റണാവത്തിന്റെ മകന്റ്. സെയ്ഫിന്റേയും ടിം ടമ്മിന്റേയും ജീവിതത്തിലെ പാപ്പരാസിയാവുകയാണ് കരീന എന്നാണ് ഒരു വിഭാഗത്തിന്റെ കമന്റ്. അടുത്തിടെ കരീനയ്ക്ക് കോവിഡ് ബാധിതയായിരുന്നു. സെയ്ഫിനേയും കുട്ടികളേയും വിട്ട് മറ്റൊരു വീട്ടിലായിരുന്നുതാരം താമസിച്ചത്.
















