ഓരോ വർഷം തുടങ്ങുമ്പോഴും പുതിയ തീരുമാനങ്ങളും ചിന്തകളും മാത്രമാണ് ജീവിതത്തിൽ നാം പ്രവർത്തികമാക്കേണ്ടതെന്ന് ആഗ്രഹിക്കാറുണ്ട്.ഇതിൻറെ പരാജയ നിരക്ക് 80 മുതല്‍ 90 ശതമാനം വരെയാണെന്ന് പറയപ്പെടുന്നു. മിക്കവര്‍ക്കും ഒരു മാസം കഴിയുന്നതോടെ ദൃഢനിശ്ചയം നഷ്ടപ്പെടുന്നു! കാര്യങ്ങള്‍ ഇങ്ങനെയാണെങ്കില്‍ പ്രശ്നം വ്യക്തികളുടേതു മാത്രമായിരിക്കില്ല.
ലക്ഷ്യം സുഗമമാക്കുന്നതിന് സഹായിക്കുന്ന അന്തരീക്ഷം രൂപപ്പെടുത്തിയെടുക്കുക എന്നതാണ് മുഖ്യമായ ആശയം.ഒരു വര്‍ഷത്തേക്ക് കാര്യങ്ങളെകുറിച്ച് പ്ലാന്‍ ചെയ്യുന്നതിനു പകരം ദിനേന ചെയ്യാനുള്ള കാര്യങ്ങള്‍ ലക്ഷ്യമിടുക. വിരസത ഇല്ലാതിരിക്കാനും ലക്ഷ്യങ്ങള്‍ മെച്ചപ്പെടുത്താനും അപ്പോള്‍ അവസരമുണ്ട്.
വലിയ മാറ്റങ്ങള്‍ ചെറിയ ചുവടുവെപ്പുകളിലൂടെയാണ് തുടങ്ങുന്നത്.സ്വഭാവവും ശീലങ്ങളും മാറുന്നതിനു മുന്‍പ് മാറേണ്ട ബോധവും വിശ്വാസങ്ങളും ഉണ്ടാവും. പോയകാലത്തെ പ്രയാസങ്ങളില്‍നിന്നും വേദനകളില്‍നിന്നും സുഖപ്പെടാന്‍ കഴിയുമ്ബോഴാണ് നല്ല മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കുന്നത്.
ലക്ഷ്യം സുഗമമാക്കുന്നതിന് സഹായിക്കുന്ന അന്തരീക്ഷം രൂപപ്പെടുത്തിയെടുക്കുക എന്നതാണ്.
മറ്റുള്ളവരെ എത്ര അഭിനന്ദിച്ചാലും അവരോട് വിട്ടുവീഴ്ചകള്‍ ചെയ്താലും സ്വന്തത്തോട് ആ സമീപനം പലര്‍ക്കും കഴിയാറില്ല. അതിനാല്‍ നിങ്ങളോട് നല്ല രീതിയില്‍ പെരുമാറുക, സ്വയം പ്രോത്സാഹിപ്പിക്കുക.
















