രാജ്യത്ത് വൈറസ് വ്യാപനം അപകടകരമാണെന്നതിന്റെ സൂചന നൽകി ‘ആർ വാല്യു’ 1.22 ആയി. ആർ വാല്യു ഒന്നിനു മുകളിലാകുന്നതു വൈറസ് വ്യാപിക്കുന്നതിന്റെ സൂചനയാണ്. വൈറസ് പിടിപെട്ട 10 പേരിൽ ശരാശരി എത്ര പേർക്ക് കോവിഡ് പകരുമെന്നതാണ് ആർ വാല്യുവിലൂടെ കണക്കാക്കുന്നത്. ആർ വാല്യു 1 ആണെങ്കിൽ ഓരോ 10 പേരും ശരാശരി 10 പേർക്കു കൂടി വൈറസിനെ നൽകുന്നുവെന്നാണ് ഇതിനർത്ഥം. 2020 ൽ, കോവിഡിന്റെ തുടക്ക ഘട്ടത്തിൽ 1.7 ആയിരുന്നു ആർ വാല്യു. ഇത് 1.83 ആയി വർധിച്ചതോടെ വ്യാപനം പാരമ്യത്തിലെത്തി. ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോഴാണ് ഇതു താഴേക്കു വന്നത്.















