കൊവിഡ് 19 ബാധിച്ച ഒരു വ്യക്തിക്ക് രോഗമുക്തിക്ക് ശേഷവും അസ്വസ്ഥതകള്‍ ഉണ്ടാവുന്നുണ്ട് എന്നുള്ളതാണ് സത്യം. ശ്വാസകോശത്തെ ബാധിച്ചിരുന്ന ഒരു രോഗാവസ്ഥയായിരുന്നു തുടക്ക കാലത്ത് കൊവിഡ്. എന്നാല്‍ പിന്നീട് ഇത് മറ്റ് അവയവങ്ങളെയും ശരീരഭാഗങ്ങളെയും ബാധിക്കുമെന്ന് മനസ്സിലായി. അതിലൊന്നാണ് ചര്‍മ്മം. കോവിഡിന് ശേഷമുള്ള ചര്‍മ്മ ലക്ഷണങ്ങള്‍ പല കേസുകളിലും രണ്ട് മാസത്തിലധികം നിലനില്‍ക്കുമെന്ന് ഗവേഷണ സംഘം അഭിപ്രായപ്പെട്ടു.
കൂടാതെ തന്നെ കോവിഡ് പുതിയ വകഭേദങ്ങളുടെ മാരകമായ വ്യാപനവും ലോകത്തെ കൂടുതൽ മാനന്ദഗതിയിലാക്കുകയുമാണ്.വൈറസ് യഥാര്‍ത്ഥത്തില്‍ ചര്‍മ്മത്തിലും കഫം മെംബറേനുമായും സമ്ബര്‍ക്കം പുലര്‍ത്തുന്നു. ഇത് ചര്‍മ്മത്തിലെ പ്രകോപനം, തിണര്‍പ്പ്, കുമിളകള്‍, കൂടാതെ ചര്‍മ്മം വരണ്ടതാവുക തുടങ്ങിയ ചര്‍മ്മ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ചില തിണര്‍പ്പുകള്‍ ചൊറിച്ചിലും വേദനാജനകവുമായിരിക്കും. അത്തരം ലക്ഷണങ്ങളും വീക്കവും കൈകളിലോ കഴുത്തിലോ കാലുകളിലോ പാദങ്ങളിലോ ശരീരത്തിന്റെ ഏതെങ്കിലും ഭാഗങ്ങളിലോ പ്രത്യക്ഷപ്പെടാം. ഇത് ഉടനേ തന്നെ ഡോക്ടറെ കാണിക്കേണ്ടതാണ്.
ചില ചര്‍മ്മ ലക്ഷണങ്ങള്‍ അണുബാധയ്ക്ക് തൊട്ടുപിന്നാലെ പ്രത്യക്ഷപ്പെടുന്നു, മറ്റുള്ളവ പിന്നീട്, വൈറസ് കൂടുതല്‍ കഠിനമാകുമ്ബോള്‍ ആണ് ചര്‍മ്മത്തില്‍ കാണപ്പെടുന്നത്. ഈ ചര്‍മ്മ അവസ്ഥകള്‍ക്ക് കാരണമാകുന്നത് ‘വൈറസിനുള്ള ശരീരത്തിന്റെ പ്രതിരോധ പ്രതികരണമായിരിക്കാം എന്നാണ് ഗവേഷകര്‍ പറയുന്നത്.വൈറസ് ബാധിക്കുന്നതിന് മുമ്ബുതന്നെ, കൈകള്‍ കഴുകുന്നതും സാനിറ്റൈസറുകള്‍ ഉപയോഗിക്കുന്നതും സാധാരണമാണ്. എന്നാല്‍ സാനിറ്റൈസര്‍ നിര്‍ബന്ധമായി ഉപയോഗിക്കണം എന്നതുപോലെ തന്നെ കൈകളുടെ വരള്‍ച്ചയെ തടയുന്നതിന് വേണ്ടി മോയ്‌സ്ചുറൈസറുകളും ഉപയോഗിക്കേണ്ടതാണ്. ഹാന്‍ഡ് സാനിറ്റൈസറുകളിലെ ഉയര്‍ന്ന ആല്‍ക്കഹോള്‍ അമിതമായ വരള്‍ച്ചയ്ക്ക് കാരണമാകും.
ദൈനംദിന ശുചിത്വത്തിലും ശ്രദ്ധിക്കുക. ശുചിത്വമില്ലായ്മ പല വിധത്തില്‍ ആരോഗ്യത്തെ തകര്‍ക്കും. അഴുക്ക്, രാസ മലിനീകരണം, ബാക്ടീരിയ, വൈറസ് തുടങ്ങിയ പല ബാഹ്യ ഘടകങ്ങളും ചര്‍മ്മത്തെ സ്വാധീനിക്കുന്നു. ദിവസവും കഴുകി, കുളിച്ച്, വൃത്തിയാക്കിയാല്‍, മാലിന്യങ്ങള്‍ നീക്കം ചെയ്യാനും അണുബാധകളില്‍ നിന്ന് നമ്മെത്തന്നെ സംരക്ഷിക്കുന്നതിനും നമുക്ക് സാധിക്കുന്നുണ്ട്.
















