‘പ്രേമം’ സിനിമയിലൂടെ തെന്നിന്ത്യൻ ആരാധകരുടെ മനം കവർന്ന നടിയാണ് സായ് പല്ലവി. സായിക്ക് ആരാധകരും ഏറെയാണ്. തെലുങ്ക് ചിത്രം ശ്യാം സിൻഹ റോയി ആണ് താരത്തിന്റേതായി പുറത്തെത്തിയ പുതിയ ചിത്രം. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. ആരാധകരുടെ സ്നേഹം നേരിട്ട് അനുഭവിച്ചറിയാൻ വേഷം മാറി തിയറ്ററിൽ എത്തിയ സായ് പല്ലവിയുടെ വിഡിയോ ആണ് വൈറലാവുന്നത്.
ഹൈദരാബാദുളള ശ്രി രാമുലു തിയറ്ററിൽ വൈകിട്ടുള്ള പ്രദർശനത്തിനെത്തിയ നടി പ്രേക്ഷകർക്കൊപ്പമിരുന്നാണ് സിനിമ കണ്ടത്. തിയറ്ററില്‍ ഉള്ള ആളുകളാരും സായ് പല്ലവിയെ തിരിച്ചറിഞ്ഞില്ല. ബുർഖ ധരിച്ച് മുഖം മറച്ചാണ് താരം ആരാധകർക്കൊപ്പം സിനിമ കാണാൻ കയറിയത്. സിനിമ കണ്ട് പുറത്തിറങ്ങി വിഡിയോയ്ക്ക് മുഖം കാണിച്ച ശേഷം വണ്ടിയിൽ കയറി താരം പോവുകയായിരുന്നു. ഇത് ആദ്യമായല്ല താരം ആരാധകരെ അമ്പരപ്പിക്കുന്നത്.
ഡിസംബർ 24ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നാനിയാണ് ചിത്രത്തിലെ നായകൻ. കൃതി ഷെട്ടി, മഡോണ സെബാസ്റ്റ്യൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. നിഹാരിക എന്റർടൈൻമെന്റിൻ്റെ ബാനറിൽ ശ്രീ വെങ്കട്ട് ബോയ്‍നപ്പള്ളിയാണ് ‘ശ്യാം സിൻഹ റോയി’ നിര്‍മിച്ചിരിക്കുന്നത്. പ്രൊഡക്‌ഷൻ ഡിസൈനർ: അവിനാശ്.
https://www.youtube.com/watch?v=mMvSbN8h21U
















