ചെന്നൈ: തെന്നിന്ത്യയിലെ പ്രമുഖ സംഗീത സംവിധായകൻ ഡി ഇമ്മനും ഭാര്യ മോണിക്ക റിച്ചാര്‍ഡും വിവാഹമോചിതരായി. പരസ്‍പര സമ്മത പ്രകാരമാണ് വിവാഹ ബന്ധം വേര്‍പെടുത്തിയതെന്നും സ്വകാര്യത മാനിക്കാൻ എല്ലാവരും തയ്യാറാകണമെന്നും ഡി ഇമ്മൻ വ്യക്തമാക്കി. ഡി ഇമ്മന്‍ തന്നെയാണ് ഈ വിവരം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ചത്.
2008 ലായിരുന്നു ഇമ്മനും മോണിക്കയും തമ്മിലുള്ള വിവാഹം. ഈ ബന്ധത്തില്‍ രണ്ടു മക്കളുണ്ട്. തന്നെ പിന്തുണയ്ക്കുകയും സംഗീതം ആസ്വദിക്കുകയും ചെയ്യുന്നവരോട് നന്ദി പറഞ്ഞാണ് ഇമ്മൻ്റെ കുറിപ്പ് തുടങ്ങുന്നത്.
‘നിങ്ങള്‍ നല്‍കുന്ന പിന്തുണയ്ക്ക് നന്ദി. ജീവിതം ഞങ്ങളെ വ്യത്യസ്ത വഴിയിലേക്കെത്തിച്ചിരിക്കുകയാണ്. ഞാനും മോണിക്ക റിച്ചാര്‍ഡും 2020 നവംബര്‍ മുതല്‍ നിയമപരമായി വിവാഹമോചിതരായവരാണ്. ഞങ്ങളുടെ സ്വകാര്യതയെ എല്ലാവരും മാനിക്കണം. എല്ലാവരും ഞങ്ങളെ മുന്നോട്ടുപോകാൻ സഹായിക്കണമെന്നും അഭ്യര്‍ഥിക്കുന്നു’- ഇമ്മൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.
















