ടോവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്ത ‘മിന്നൽ മുരളി’ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തില്‍ അജു വര്‍ഗീസും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ട്രോളന്മാരെ ഒരുപാട് പ്രോത്സാഹിപ്പിക്കുന്ന താരമാണ് അജു വർഗീസ്.
തൻ്റെ പേരിൽ ഇറങ്ങുന്ന ട്രോളുകൾ ഇത്രയും സ്നേഹത്തോടെ സ്വീകരിക്കുന്ന മറ്റൊരു മലയാള സിനിമ നടൻ ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മലയാളത്തിൽ നൂറിലധികം ചിത്രങ്ങൾ പൂർത്തിയാക്കിയ അജു, തന്നെ കുറിച്ചു വന്ന പുതിയ ട്രോളിന് നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
വിനീത് ശ്രീനിവാസൻ, നിവിൻ പോളിയെ വച്ച് സിനിമ ചെയ്യുമ്പോൾ ചാൻസ് ചോദിച്ചു ചെന്നിരുന്ന അജു ഇപ്പോൾ ബേസിൽ ജോസഫ് ടൊവിനോയെ വച്ച് ചെയ്യുന്ന ചിത്രങ്ങളിൽ ചാൻസ് ചോദിച്ചു ചെല്ലുന്നു എന്നർഥം വരുന്ന ട്രോൾ ആണ് ‘ചാൻസ് ചോദിക്കാൻ ഒരു മടിയുമില്ല’ എന്ന അടിക്കുറിപ്പോടെ താരം സമൂഹമാധ്യമങ്ങളിലൂടെ ട്രോൾ പങ്കുവച്ചത്.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FAjuVargheseOfficial%2Fposts%2F471439811003945&show_text=true&width=500
‘മിഥുനം’ എന്ന മോഹൻലാല്‍ ചിത്രത്തിലെ രംഗമാണ് ട്രോളില്‍. ‘മിഥുന’ത്തിൽ ഇന്നസെന്റ് ചെയ്ത് കഥാപാത്രത്തെയാണ് അജു വര്‍ഗീസിനോട് ഉപമിക്കുന്നത്. മിന്നൽ മുരളിയാണ് അജുവിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. ചിത്രത്തിൽ മുരളിയുടെ അളിയനായ പോത്തൻ എന്ന പോലീസുകാരനായാണ് അജു പ്രത്യക്ഷപ്പെട്ടത്.
ബേസിലിൻ്റെ ആദ്യ ചിത്രമായ ‘കുഞ്ഞിരാമായണം, ടൊവിനോ നായകനാക്കി എത്തിയ ‘ഗോദ’ എന്നീ ചിത്രങ്ങളിൽ അജു അഭിനയിച്ചിരുന്നു. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‍സിൻ്റെ ബാനറില്‍ സോഫിയ പോളാണ് ആണ് ‘മിന്നല്‍ മുരളി’ നിര്‍മിച്ചത്. സമീര്‍ താഹിര്‍ ആണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ആക്ഷന്‍ ഡയറക്ടര്‍ വ്ളാദ് റിംബര്‍ഗ് ആണ്.
















