ന്യൂഡല്‍ഹി: രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ 781 ആയി. ഏറ്റവും കൂടുതല്‍ പേര്‍ക്ക് ബാധിച്ച ഡല്‍ഹിയില്‍ 238 കേസുകളും മഹാരാഷ്ട്രയില്‍ 167 കേസുകളുമാണ് സ്ഥിരീകരിച്ചത്.
കേരളത്തില്‍ ഇന്നലെ 2474 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,16,378 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,12,641 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 3737 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 197 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പ്രതിദിന കോവിഡ് കേസുകളില്‍ രാജ്യത്ത് വന്‍ വര്‍ധന രേഖപ്പെടുത്തി. കഴിഞ്ഞ ദിവസത്തേക്കാള്‍ 44 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്.9195 പേര്‍ക്കാണ് രാജ്യത്ത് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. തൊട്ടുമുമ്ബത്തെ ദിവസം ഇത് 6358 ആയിരുന്നു. 7347 പേരാണ് പുതിയതായി രോഗമുക്തി നേടിയത്. 3,42,51,292 പേരാണ് ആകെ രോഗമുക്തി നേടിയത്.
77,002 പേരാണ് നിലവില്‍ രോഗികളായി തുടരുന്നത്. ആകെ റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ 0.22 ശതമാനമാണിത്.ഒമിക്രോണ്‍ കേസുകളില്‍ മൂന്നാമതുള്ള ഗുജറാത്തില്‍ 73 രോഗികളാണുള്ളത്. കേരളത്തില്‍ 65, തെലങ്കാനയില്‍ 62, രാജസ്ഥാനില്‍ 46 എന്നിങ്ങനെയാണ് രോഗികള്‍ കൂടുതലുള്ള മറ്റ് സംസ്ഥാനങ്ങള്‍.
നിലവില്‍ 20,400 കോവിഡ് കേസുകളില്‍, 11 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. 38 പുതിയ മരണങ്ങളാണ് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്‍റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 206 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 47,066 ആയി.
















