ടോവിനോ തോമസ് നായകനായ ചിത്രം ‘മിന്നല്‍ മുരളി’ അടുത്തിടെയാണ് റിലീസ് ചെയ്തത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഫിറ്റ്നസ് ഫ്രീക്കായ യുവതാരങ്ങളിൽ ആദ്യ സ്ഥാനങ്ങളിൽ ഉള്ള നടനാണ് ടൊവിനോ തോമസ്. അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയയിലെ താരത്തിൻ്റെ വർക്കൗട്ട് വിഡിയോകളും ചിത്രങ്ങളും എപ്പോഴും വൈറലാകാറുണ്ട്. ഇപ്പോഴിതാ ഈ നിരയിലേക്ക് മറ്റൊരു വീഡിയോ കൂടി ഷെയർ ചെയ്തിരിക്കുകയാണ് താരം.
നിലത്തു കിടക്കുന്ന താരം മുന്നിലേക്ക് കുതിച്ചുയർന്ന് എണീറ്റ് കീശയിൽ കൈയും ഇട്ട് കൂളായി നടന്നുപോകുന്നതാണ് വിഡിയോയിൽ കാണാനാവുക. ഈ വിഡിയോയ്ക്ക് നടൻ കുഞ്ചാക്കോ ബോബൻ നൽകിയ കമന്റും ശ്രദ്ധനേടി. ‘നിനക്ക് പിരാന്താടാ.. അടിപൊളി’ എന്നാണ് കുഞ്ചാക്കോ ബോബൻ കമന്റ് നൽകിയത്. ശരിക്കും ടൊവിനോയ്ക്ക് മിന്നലടിച്ചിരുന്നോ എന്ന് ചോദിച്ച് കമന്റ് കുറിക്കുന്ന ആരാധകരും കുറവല്ല.
ജീവിതം നിങ്ങളെ തളർത്തുമ്പോൾ നിങ്ങൾ തിരിച്ചുവരുന്നത് ഇങ്ങനെയാണ് എന്ന ക്യാപ്ഷനോടെയാണ് ടോവിനോ തോമസ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സ്വപ്‍നങ്ങള്‍ ഉപേക്ഷിക്കരുത് എന്ന് വീഡിയോയ്ക്ക് ടാഗായും ചേര്‍ത്തിരിക്കുന്നു. ‘മിന്നല്‍ മുരളി’ എന്ന ചിത്രത്തില്‍ സൂപ്പര്‍ഹീറോ ആയിട്ടാണ് ടോവിനോ തോമസ് അഭിനിയിച്ചിരിക്കുന്നത്. ബേസില്‍ ജോസഫിൻ്റെ സംവിധാനം ചെയ്ത ചിത്രത്തില്‍ മികച്ച പ്രകടനമാണ് ടോവിനോ കാഴ്ചവെച്ചത്ത്.
നേരത്തെ ‘പറക്കാൻ പഠിക്കുന്നു‘ എന്ന ക്യാപ്ഷൻ കുറിച്ച് താരം പങ്കുവച്ച് വിഡിയോയും വൈറലായിരുന്നു. സിനിമയുടെ രണ്ടാം ഭാഗമുണ്ടെന്ന് സൂചന നൽകുന്നതായിരുന്നു ഇത്. അടുത്ത മിഷനു വേണ്ടി പുതിയ പാഠങ്ങൾ പഠിക്കുന്ന മുരളി എന്നാണ് വിഡിയോയ്ക്കൊപ്പം ടൊവിനോ ചേർത്തിരുന്നത്. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‍സിൻ്റെ ബാനറില്‍ സോഫിയ പോളാണ് ആണ് ‘മിന്നല്‍ മുരളി’ നിര്‍മിച്ചത്. സമീര്‍ താഹിര്‍ ആണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ആക്ഷന്‍ ഡയറക്ടര്‍ വ്ളാദ് റിംബര്‍ഗ് ആണ്.
നെറ്റ്ഫ്ളിക്സിന്‍റെ ക്രിസ്‍മസ് റിലീസായിട്ടാണ് പ്രദര്‍ശനത്തിന് എത്തിയത്. ബേസില്‍ ജോസഫിൻ്റെ സംവിധാനത്തിലുള്ള ചിത്രത്തിൻ്റെ ചിത്രസംയോജനം ലിവിങ്സ്റ്റണ്‍ മാത്യു. പശ്ചാത്തല സംഗീതം സുഷിന്‍ ശ്യാം. കലാസംവിധാനം മനു ജഗത്ത്, അരുണ്‍ അനിരുദ്ധന്‍, ജസ്റ്റിന്‍ മാത്യു എന്നിവരുടേതാണ് തിരക്കഥ.
ഗുരു സോമസുന്ദരം, ജൂഡ് ആന്തണി ജോസഫ്, ബൈജു സന്തോഷ്, മാമുക്കോയ, പി ബാലചന്ദ്രൻ, ഷെല്ലി കിഷോർ, മാസ്റ്റ്‍ വസിഷ്ഠ്, ഫെമിന, അജു വർഗീസ്, ഹരിശ്രീ അശോകൻ, ബിജുക്കുട്ടൻ, സ്നേഹ ബാബു എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
















