കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി നടപടികൾക്കെതിരെ പ്രോസിക്യൂഷൻ വീണ്ടും ഹൈക്കോടതിയിൽ. ചില സുപ്രധാന സാക്ഷികളെ വിസ്തരിക്കാനുള്ള പ്രോസിക്യൂഷൻ ആവശ്യം വിചാരണ കോടതി അംഗീകരിക്കുന്നില്ലെന്നാണ് പരാതി.
കേസിലെ പ്രധാന വാദങ്ങള്‍ വിചാരണ കോടതി രേഖപ്പെടുത്തുന്നില്ലെന്നും സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. പ്രതികളുടെ ഫോണ്‍ രേഖകളുടെ ഒറിജിനല്‍ പതിപ്പുകള്‍ വിളിച്ചു വരുത്തണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം വിചാരണ കോടതി തള്ളിയതിനെ തുടര്‍ന്ന് സി ഡി ആര്‍ അടിസ്ഥാനമാക്കിയുള്ള നിര്‍ണായക തെളിവുകള്‍ അപ്രസക്തമായെന്നും പ്രോസിക്യൂഷന്റെ ഹര്‍ജിയില്‍ പറയുന്നു.
ഇത് രണ്ടാമത്തെ തവണയാണ് വിചാരണ കോടതിയുടെ നടപടികള്‍ക്കെതിരെ പരാതിയുമായി പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിക്കുന്നത്. പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ച് നാളെ പരിഗണിക്കും.

















