ഉർവ്വശി തീയേറ്റേഴ്‌സിൻ്റെ ബാനറിൽ സന്ദിപ് സേനൻ നിർമ്മിക്കുന്ന “സൗദി വെള്ളക്ക” എന്ന സിനിമയുടെ ഫസ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ” ഓപ്പറേഷന്‍ ജാവ”യുടെ ഗംഭീര വിജയത്തിനുശേഷം തരുണ്‍മൂര്‍ത്തി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് ‘സൗദി വെള്ളക്ക’.
ലുക്ക് മാൻ അവറാൻ, ദേവീ വർമ്മ, സിദ്ധാർഥ് ശിവ, ബിനു പപ്പു, സുജിത്ത് ശങ്കർ, ഗോകുലൻ, ശ്രിന്ദ, റിയ സെയ്റ, ധന്യ, അനന്യ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. ഒരു കേസിനാസ്പദമായ സംഭവമാണ് സിനിമയുടെ ഇതിവൃത്തം.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Ftharun.moorthy%2Fposts%2F4876471082417750&show_text=true&width=500
കൊച്ചിയിലും പെരുമ്പാവൂരിലുമായാണ് സൗദി വെള്ളക്കയുടെ ചിത്രീകരണം പൂർത്തിയാക്കിയത്. തൊണ്ടിമുതലും ദൃക്സാക്ഷിയും, സത്യം പറഞ്ഞാൽ വിശ്വസിക്കുമോ എന്നീ ചിത്രങ്ങൾക്കുശേഷം സന്ദീപ് സേനൻ നിർമ്മിക്കുന്ന ചിത്രമാണിത്.
ശരണ്‍ വേലായുധന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ സഹനിര്‍മ്മാതാവ് ഹരീന്ദ്രനും എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സംഗീത് സേനനുമാണ്. എഡിറ്റിംഗ് നിഷാദ് യൂസഫ് സംഗീതം പാലി ഫ്രാൻസിസ്, സൗണ്ട് ഡിസൈനിംഗ് വിഷ്ണു ഗോവിന്ദ്, ശ്രീശങ്കർ.
ചീഫ് അസോസിയേറ്റ് ഡയറക്ടർ ജിജോ ജോസ്, ആർട്ട് സാബു വിതുര , മേക്കപ്പ് മനു മോഹൻ, കോസ്റ്റ്യൂം മഞ്ജുഷ രാധാകൃഷ്ണന്‍. പ്രൊഡക്ഷൻ കൺട്രോളർ ജിനു പികെ,, സ്റ്റിൽസ് ഹരി തിരുമല, ഡിസൈൻസ് യെല്ലോ ടൂത്ത്, പി ആർ ഒ മഞ്ജു ഗോപിനാഥ്.
















