കൊച്ചി: കിഴക്കമ്പലത്ത് അതിഥി തൊഴിലാളികൾ പോലീസിനെ ആക്രമിച്ച സംഭവത്തിൽ സംസ്ഥാനത്തെ മുഴുവൻ അതിഥി തൊഴിലാളികളെയും വേട്ടയാടുന്ന സ്ഥിതിയുണ്ടാകരുതെന്ന് സ്പീക്കർ എം ബി രാജേഷ്. ആരു നടത്തിയാലും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളായി കണ്ടാല്‍ മതിയെന്നും ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ അവരെ ക്രിമിനലുകളായി മുദ്രകുത്തരുതെന്നും സ്പീക്കര്‍ കണ്ണൂരില്‍ പറഞ്ഞു.
അതേസമയം, തൊഴിലാളികള്‍ പോലീസിനെ ആക്രമിച്ച സംഭവം പ്രത്യേക സംഘം അന്വേഷിക്കും. പെരുമ്പാവൂര്‍ ഡി വൈ എസ് പിക്കാണ് കേസിൻ്റെ അന്വേഷണ ചുമതല. രക്ഷപെട്ട പ്രതികള്‍ക്കായി തിരച്ചിൽ ആരംഭിച്ചതായി പോലീസ് അറിയിച്ചു. അക്രമത്തില്‍ 156 ഇതര സംസ്ഥാന തൊഴിലാളികള്‍ കസ്റ്റഡിയിലെന്ന് റൂറല്‍ എസ് പി കെ കാര്‍ത്തിക് പറഞ്ഞു. കസ്റ്റഡിയിലെടുത്ത തൊഴിലാളികളെ വിവിധ സ്റ്റേഷനുകളിലേക്ക് മാറ്റി. തൊഴിലാളികളുടെ ക്യാമ്പില്‍ പൊലീസ് പരിശോധന പുരോഗമിക്കുകയാണ്.

















