കൊച്ചി: കിഴക്കമ്പലത്ത് അതിഥി തൊഴിലാളികള്‍ പൊലീസിനെ ആക്രമിച്ചത് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചെന്ന് ആലുവ റൂറല്‍ എസ് പി കെ കാര്‍ത്തിക്. സംഭവവുമായി ബന്ധപ്പെട്ട 150ല്‍അധികം പേരെ ഇതുവരെ പോലീസ് കസ്റ്റഡിയിലെടുത്തു. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണ്. അക്രമത്തിലേക്ക് നയിച്ച സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കും. പെരുമ്പാവൂര്‍ ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കുറ്റവാളികള്‍ക്കായി തിരച്ചില്‍ തുടങ്ങി.
ഇന്നലെ രാത്രി തൊഴിലാളികള്‍ മദ്യപിച്ച് ബഹളം ഉണ്ടാക്കുന്നു എന്ന് അറിഞ്ഞാണ് പോലീസുകാര്‍ സ്ഥലത്തെത്തിയത്. അവിടെ 500ലധികം തൊഴിലാളികള്‍ ഉണ്ടായിരുന്നു. അവര്‍ പോലീസിനെ ആക്രമിക്കുകയായിരുന്നു. പോലീസുകാര്‍ക്ക് പരിക്കേറ്റതായും റൂറല്‍ എസ് പി അറിയിച്ചു. അക്രമികള്‍ പോലീസ് ജീപ്പ് കത്തിക്കുകയും ബസിൻ്റെ ചില്ല് അടിച്ചുതകര്‍ക്കുകയും ചെയ്തു.
പ്രശ്‌നത്തിനുള്ള കാരണം വ്യക്തമല്ല. കിഴക്കമ്പലം കിറ്റക്‌സിലെ തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പിലാണ് സംഭവമുണ്ടായത്. ക്രിസ്മസുമായി ബന്ധപ്പെട്ട ആഘോഷത്തിനിടെ തൊഴിലാളികള്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. പോലീസ് കണ്‍ട്രോള്‍ റൂമില്‍ ലഭിച്ച വിവരമനുസരിച്ച് സംഭവം അന്വേഷിക്കാനെത്തിയ പൊലീസിന് നേരെയും അവര്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു.

















