ശ്രീനഗര്‍: ജമ്മു കശ്മീരിലെ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിനൊടുവിൽ സൈന്യം നാല് ഭീകരരെ വധിച്ചു. ത്രാലിലും അവന്തിപൂരിലുമാണ് ഏറ്റുമുട്ടൽ ഉണ്ടായത്.
തെക്കൻ കശ്മീരിൽ ഇന്ന് നടന്ന രണ്ടാമത്തെ ഏറ്റുമുട്ടലിലാണ് സൈന്യം രണ്ട് ഭീകരരെ വധിച്ചത്. ഇതോടെ പന്ത്രണ്ട് മണിക്കൂറിനുള്ളിൽ സൈന്യം കശ്മീരിൽ വകവരുത്തിയ തീവ്രവാദികളുടെ എണ്ണം നാലായി.
അനന്തനാഗിൽ ഭീകരരുടെ വെടിയേറ്റ് ഒരു പൊലീസുകാരൻ വീരമൃത്യു വരിച്ചു. ജമ്മു കശ്മീർ പൊലീസിലെ എഎസ്ഐ മുഹമ്മദ് അഷ്റഫാണ് കൊല്ലപ്പെട്ടത്.
ശ്രീനഗറിൽ ഒരു നാട്ടുകാരനെയാണ് ഭീകരർ വെടിവെച്ചു കൊന്നത്. റൗഫ് അഹമ്മദാണ് എന്നയാളാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.
















