കോവിഡിന്‍റെ പുതിയ വകഭേദത്തെ ചെറുക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കുമെന്ന് ത്രിപുര കാബിനറ്റ് വക്താവ് സുശാന്ത് ചൗധരി പറഞ്ഞു. നിലവില്‍ ഒമിക്രോണ്‍ പരിശോധനക്ക് പശ്ചിമ ബംഗാളിലെ ബയോളജിക്കല്‍ ആന്‍റ് മോളിക്യുലര്‍ സ്റ്റഡീസിനെയാണ് ത്രിപുര ആശ്രയിക്കുന്നത്. ഫെബ്രുവരിയോടെ ജി.ബി പന്ത് ആശുപത്രിയില്‍ പരിശോധന സൗകര്യം സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു.
ഒമിക്രോണ്‍ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പുതുവത്സരത്തോടനുബന്ധിച്ച് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനൊരുങ്ങുകയാണ്
ത്രിപുര സര്‍ക്കാര്‍.പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയതിന്‍റെ പശ്ചാത്തലത്തിലാണ് തീരുമാനം.സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി ബിപ്ലപ് കുമാറിന്‍റെ നേതൃത്വത്തില്‍ പ്രത്യേക അവലോകന യോഗം ചേര്‍ന്നു.
ജനങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും അനാവശ്യ ഒത്തുചേരലുകള്‍ ഒഴിവാക്കണമെന്നും സര്‍ക്കാര്‍ അഭ്യര്‍ഥിച്ചു. വിദേശത്തുനിന്നെത്തിയ 69 പേരില്‍ സംശയം തോന്നിയ 33 പേരുടെ സ്രവ സാമ്ബിളുകളാണ് ഇതുവരെ പരിശോധിച്ചത്. അതില്‍ 31 സാമ്ബിളുകളുടെ ഫലം നെഗറ്റീവാണ്. 2 പേരുടെ ഫലം ലഭിച്ചിട്ടില്ലെന്ന് സുശാന്ത് ചൗധരി മാധ്യമങ്ങളോട് പറഞ്ഞു.
















