പത്ത് വർഷത്തിനു ശേഷമാണ് മമ്മൂട്ടി (Mammootty)- നദിയ മൊയ്‍തു (Ndia Moidu) കോമ്പിനേഷൻ സ്ക്രീനിൽ എത്തുന്നത്. അമൽ നീരദിൻറെ (Amal Neerad) സംവിധാനത്തിലെത്തുന്ന ‘ഭീഷ്‍മ പർവ്വം’ (Bheeshma Parvam) ലൊക്കേഷനിൽ നിന്നുള്ള ഇരുവരുടെയും ചിത്രങ്ങൾ നേരത്തെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ഇപ്പോഴിതാ ചിത്രത്തിൽ നദിയ അവതരിപ്പിക്കുന്ന കഥാപാത്രത്തിൻറെ ക്യാരക്റ്റർ പോസ്റ്റർ പുറത്തിറക്കിയിരിക്കുകയാണ് അണിയറക്കാർ.
‘ഫാത്തിമ’ എന്നാണ് കഥാപാത്രത്തിൻറെ പേര്. മമ്മൂട്ടി തന്നെയാണ് ചിത്രം ഫേസ്ബുക്കിലൂടെ പുറത്തിറക്കിയത്. ഭീഷ്‍മ പർവ്വത്തിലെ ഒൻപതാമത്തെ ക്യാരക്ടർ പോസ്റ്റർ ആണിത്. ബിഗ് ബി പുറത്തിറങ്ങി 14 വർഷത്തിനു ശേഷമാണ് അമൽ നീരദ്- മമ്മൂട്ടി കൂട്ടുകെട്ടിൽ ഒരു ചിത്രം വരുന്നത്. അക്കാരണത്താൽ തന്നെ ഇതിനകം ഹൈപ്പ് ലഭിച്ച ചിത്രവുമാണിത്. അമൽ നീരദും ദേവ്‍ദത്ത് ഷാജിയും ചേർന്നാണ് രചന നിർവ്വഹിച്ചിരിക്കുന്നത്. ആനന്ദ് സി ചന്ദ്രൻ ആണ് ഛായാഗ്രഹണം.
ഗ്യാങ്സ്റ്റർ ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രത്തിൽ തബു, ഫർഹാൻ ഫാസിൽ, ഷൈൻ ടോം ചാക്കോ, ദിലീഷ് പോത്തൻ, അബു സലിം, പദ്‍മരാജ് രതീഷ്, ഷെബിൻ ബെൻസൺ, ലെന, ശ്രിന്ധ, ജിനു ജോസഫ്, വീണ നന്ദകുമാർ, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, മാല പാർവ്വതി തുടങ്ങി വൻ താരനിരയാണ് അണിനിരക്കുന്നത്. സിനിമയുടെ റിലീസ് തീയതി ഇന്നലെ പ്രഖ്യാപിക്കപ്പെട്ടിരുന്നു. 2022 ഫെബ്രുവരി 24ന് ചിത്രം തിയറ്ററുകളിലെത്തും.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FMammootty%2Fposts%2F473274614162545&show_text=true&width=500
















