കുഞ്ചാക്കോ ബോബനെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ‘പകലും പാതിരാവും’ എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തെത്തി. ‘ഉലകം നീയേ’ എന്നാരംഭിക്കുന്ന ഗാനം ഒരു ക്രിസ്‍തീയ ഭക്തിഗാനമാണ്. സുജേഷ് ഹരിയുടെ വരികൾക്ക് സ്റ്റീഫൻ ദേവസ്സിയാണ് സംഗീതം പകർന്നിരിക്കുന്നത്. വിജയ് യേശുദാസിൻറേതാണ് ആലാപനം.
അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണിത്. ശ്രീ ഗോകുലം മൂവീസിൻറെ ബാനറിൽ ഗോകുലം ഗോപാലനാണ് നിർമ്മാണം. രജിഷ വിജയൻ ആണ് നായിക. മനോജ് കെ യു, സൂത, തമിഴ് എന്നിവർക്കൊപ്പം നിർമ്മാതാവ് ഗോകുലം ഗോപാലനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഫായിസ് സിദ്ദിഖ് ആണ് ചിത്രത്തിൻറെ ഛായാഗ്രഹണം. എഡിറ്റിംഗ് റിയാസ് കെ ബദർ, സംഗീതം സ്റ്റീഫൻ ദേവസ്സി, വരികൾ സേജ്ഷ് ഹരി, ചീഫ് അസോസിയേറ്റ് ഡയറക്ടർ മനേഷ് ബാലകൃഷ്‍ണൻ, പശ്ചാത്തലസംഗീതം കേദാർ, ആക്ഷൻ ഡയറക്ടർ പ്രഭു, മേക്കപ്പ് ജയൻ പൂങ്കുന്നം, വസ്ത്രാലങ്കാരം അയേഷ സഫീർ സേഠ്, സൗണ്ട് മിക്സിംഗ് അജിത്ത് എ ജോർജ്, നൃത്തസംവിധാനം കലാ മാസ്റ്റർ, സ്റ്റിൽസ് പ്രേംലാൽ പട്ടാഴി, പ്രോജക്റ്റ് ഡിസൈനർ ബാദുഷ എൻ എം, പ്രൊഡക്ഷൻ ഡിസൈനർ ജോസഫ് നെല്ലിക്കൽ, പ്രൊഡക്ഷൻ കൺട്രോളർ സുരേഷ് മിത്രകരി.
















