ശരീരകോശങ്ങളെ സംരക്ഷിക്കുന്ന ആന്റി ഓക്സിഡന്റുകളുടെ കലവറയാണ് ഈന്തപ്പഴം. അതു കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുത്തും. നിശാന്ധത തടയാനും അതുപകരിക്കും.ഈന്തപ്പഴത്തിലുളള വിറ്റാമിന്‍ ബി5 ചര്‍മകോശങ്ങള്‍ക്കു ഫ്രീ റാഡിക്കലുകള്‍ വരുത്തുന്ന കേടുപാടുകള്‍ തീര്‍ക്കുന്നു. ചര്‍മത്തിനു സ്വാഭാവിക സൗന്ദര്യം കൈവരുന്നു. കൂടാതെ അതിലുളള വിറ്റാമിന്‍ എ വരണ്ടതും നശിച്ചതുമായ ചര്‍മകോശങ്ങളെ നീക്കി പുതിയ കോശങ്ങളെ ഉത്പാദിപ്പിക്കുന്നു.
ചുരുക്കത്തില്‍ ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടും, തിളങ്ങും. ഈന്തപ്പഴം ശീലമാക്കിയാല്‍ പ്രായമാകുന്നതുമൂലം ചര്‍മത്തിനുണ്ടാകുന്ന മാറ്റങ്ങള്‍ കുറയ്ക്കാം. യുവത്വം നിലനിര്‍ത്താം. വിറ്റാമിന്‍ ബി 5 മുടിയുടെ ആരോഗ്യത്തിനും ഗുണപ്രദം. മുടി പൊട്ടുക, അറ്റം പിളരുക തുടങ്ങിയ പ്രശ്നങ്ങള്‍ കുറയ്ക്കാം.ശരീരകോശങ്ങളെ സംരക്ഷിക്കുന്ന ആന്റി ഓക്സിഡന്റുകളുടെ കലവറയാണ് ഈന്തപ്പഴം. അതു കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുത്തും. നിശാന്ധത തടയാനും അതുപകരിക്കും.
ജലത്തില്‍ ലയിക്കുന്നതും അല്ലാത്തതുമായ നാരുകള്‍, എസെന്‍ഷ്യല്‍ ഫാറ്റി ആസിഡുകള്‍, പലതരം അമിനോആഡിസുകള്‍ എന്നിവ ധാരാളം. ഇവ ദഹനരസങ്ങളുടെ ഉത്പാദനം വര്‍ധിപ്പിക്കുന്നു. വിറ്റാമിന്‍ എ, സി, ഇ, കെ,ബി1, ബി2, ബി3, ബി5, നിയാസിന്, തയമിന്‍ തുടങ്ങിയ വിറ്റാമിനുകള്‍ ഈന്തപ്പഴത്തിലുണ്ട്.
ഇരുന്പ്, പൊട്ടാസ്യം, സള്‍ഫര്‍, മഗ്നീഷ്യം, സെലിനിയം, ഫോസ്ഫറസ്, കോപ്പര്‍, ഫ്ളൂറിന് തുടങ്ങിയ ധാതുക്കളും അതിലുണ്ട്. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് അവശ്യം വേണ്ട കാല്‍സ്യവും ഈന്തപ്പഴത്തിലുണ്ട്. ദിവസവും കൈയളവ് ഈന്തപ്പഴം കഴിച്ചാല്‍ ഓസ്റ്റിയോപൊറോസിസ്, റുമാറ്റോയ്ഡ് ആര്‍ത്രൈറ്റിസ്, ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് തുടങ്ങിയ അസ്ഥിസംബന്ധമായ പ്രശ്നങ്ങളും ദന്തസംബന്ധമായ പ്രശ്നങ്ങളും അകന്നു നില്ക്കും.
100 ഗ്രാം ഈന്തപ്പഴത്തില്‍ 6.7 ഗ്രാം നാരുണ്ട്. കുടലിന്റെ ആരോഗ്യത്തിനു നാരുകള്‍ ഗുണപ്രദം. ദിവസവും 20- 35 ഗ്രാം ഡയറ്ററി നാരുകള്‍ ശരീരത്തില്‍ എത്തണമെന്ന് അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റി നിര്‍ദേശിക്കുന്നു. ഈന്തപ്പഴം ശീലമാക്കിയാല്‍ അതു സാധ്യമാവും. ആമാശയ അര്‍ബുദം തടയാന്‍ ഈന്തപ്പഴം ഗുണപ്രദമെന്നു പഠനം.
കുടലിലെ അര്‍ബുദസാധ്യത കുറയ്ക്കുന്നു. മലബന്ധം കുറയ്ക്കുന്നതിനും നാരുകള്‍ സഹായകം. ദഹനം വേഗത്തിലാക്കുന്നു. ഈന്തപ്പഴത്തിന്റെ വിരേചനസ്വഭാവം കുടലില്‍ നിന്നു മാലിന്യങ്ങളുടെ നീക്കം എളുപ്പമാക്കുന്നു. മലബന്ധം കുറയ്ക്കുന്നു. ആമാശയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. അസിഡിറ്റി, ആമാശയ അള്‍സര്‍, നെഞ്ചെരിച്ചില്‍, ദഹനക്കേട് എന്നിവ കുറയ്ക്കുന്നതിനും ഉത്തമം.
വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്നുവേണം ഈന്തപ്പഴം വാങ്ങേണ്ടത്. പഞ്ചസാരസിറപ്പിലിട്ട ഈന്തപ്പഴം ഒഴിവാക്കുന്നതാണ് ഉചിതം. കൃത്രിമ മധുരം പുരട്ടിയതല്ലെന്ന് ഉറപ്പാക്കണം. ഈന്തപ്പഴത്തില്‍ പൊടി പറ്റാനുളള സാധ്യതയുളളതിനാല്‍ കഴുകിത്തുടച്ചശേഷമേ ഉപയോഗിക്കാവൂ.കഴിക്കും മുന്‍പ് ഉള്ളില്‍ പുഴുവോ പ്രാണികളോ ഇല്ലെന്നും ഉറപ്പു വരുത്തണം. എത്ര ഗുണമുളള ആഹാരമാണെങ്കിലും അതിന്റെ വൃത്തി ഉറപ്പുവരുത്തണം. അപ്പോഴാണ് അത് ആരോഗ്യഭക്ഷണമാകുന്നത്.
















