ന്യൂഡൽഹി : ഉത്തരാഖണ്ഡ് കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകാൻ മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്തിനെ തെരഞ്ഞെടുത്ത് പാർട്ടി ഹൈക്കമാന്റ്. ഡൽഹിയിലെത്തി രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഹരീഷ് റാവത്തിന് തെരഞ്ഞെടുപ്പ് ചുമതല നൽകാൻ നേതൃത്വം തീരുമാനിച്ചത്.
‘ഞാന്‍ പൂര്‍ണ സംതൃപ്തനാണ്. ഉത്തരാഖണ്ഡ് തിരഞ്ഞെടുപ്പ് എന്റെ നേതൃത്വത്തില്‍ തന്നെയാകും കോണ്‍ഗ്രസ് മത്സരിക്കുകയെന്ന് ഹൈക്കമാന്‍ഡ് എന്നോട് പറഞ്ഞിട്ടുണ്ട്. നാമെല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണം,’ ഹരീഷ് റാവത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
താന്‍ മുഖ്യമന്ത്രിയാകണോ വേണ്ടയോ എന്നത് തിരഞ്ഞെടുപ്പിന് ശേഷം നിയമസഭാ കക്ഷി തീരുമാനിക്കുമെന്നും തിരഞ്ഞെടുപ്പില്‍ വിജയിക്കുക എന്നതാണ് ഏക ലക്ഷ്യമെന്നും റാവത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
‘എന്റെ കൈകള്‍ ഇപ്പോള്‍ കൂട്ടിക്കെട്ടിയിട്ടില്ല. ഞങ്ങളെല്ലാവരും കോണ്‍ഗ്രസിന്റെ ഭടന്മാരാണ്,’ അദ്ദേഹം പറഞ്ഞു. തനിക്കുണ്ടായിരുന്ന അഭിപ്രായവ്യത്യാസങ്ങള്‍ ഇനി അടഞ്ഞ അധ്യായമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോൺഗ്രസ് ഹൈക്കമാന്റിനെതിരെ റാവത്ത് രൂക്ഷ വിമർശനം ഉന്നയിച്ചത് വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. തന്റെ കൈകൾ കെട്ടിയിട്ടിരിക്കുകയാണെന്നും നേതാക്കൾ തന്നെ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നുമാണ് റാവത്ത് പറഞ്ഞത്. പാർട്ടി ചുമതലകളിൽ നിന്നും പിന്മാറുന്നു എന്ന സൂചനകളും റാവത്ത് നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് നേതാവിനെ ഡൽഹിയിലേക്ക് വിളിപ്പിച്ചത്. രാഹുൽ ഗാന്ധിയുമായി നടന്ന ചർച്ചയ്‌ക്കൊടുവിലാണ് നിർണായക തീരുമാനം.
















