യുവ സൂപ്പർതാരം ദുൽഖർ സൽമാൻ പൊലീസ് വേഷത്തിലെത്തുന്ന റോഷൻ ആൻഡ്ര്യൂസ് ചിത്രം ‘സല്യൂട്ടി’ൻറെ ട്രെയിലർ പുറത്തുവിട്ടു. അരവിന്ദ് കരുണാകരൻ എന്ന കഥാപാത്രത്തെയാണ് ദുൽഖർ സല്യൂട്ടിൽ അവതരിപ്പിക്കുന്നത്.
ദുൽഖർ സൽമാൻറെ നിർമാണ കമ്പനിയായ വേഫെറർ ഫിലിംസ് നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് റോഷൻ ആൻഡ്ര്യൂസാണ്. ബോബി – സഞ്ജയ് ആണ് തിരക്കഥ. ബോളിവുഡ് താരവും മോഡലുമായ ദിയാന പെൻറിയാണ് ചിത്രത്തിലെ നായിക. മനോജ് കെ ജയൻ, അലൻസിയർ, ബിനു പപ്പു, വിജയകുമാർ, ലക്ഷ്മി ഗോപാലസ്വാമി തുടങ്ങിയവർ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു.
തെന്നിന്ത്യയിലെ പ്രശസ്ത സംഗീതജ്ഞൻ സന്തോഷ് നാരായണനാണ് സംഗീതമൊരുക്കുന്നത്. ഛായാഗ്രഹണം അസ്‍ലം പുരയിൽ. എഡിറ്റർ ശ്രീകർ പ്രസാദ്, മേക്കപ്പ് സജി കൊരട്ടി, വസ്ത്രാലങ്കാരം സുജിത് സുധാകരൻ, ആർട്ട് , സിറിൽ കുരുവിള,സ്റ്റിൽസ് രോഹിത് ,പ്രൊഡക്ഷൻ കൺട്രോളർ സിദ്ദു പനയ്ക്കൽ, പിആർഒ മഞ്ജു ഗോപിനാഥ്.
















