പ്രഭാസ് (Prabhas) നായകനാകുന്ന റൊമാന്റിക് ചിത്രമാണ് ‘രാധേ ശ്യാം’ (Radhe Shyam). പൂജ ഹെഗ്‍ഡെ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ‘രാധേ ശ്യാം’ എന്ന ചിത്രത്തിലെ ഗാനങ്ങൾ ജസ്റ്റിൻ പ്രഭാകറിന്റെ സംഗീതത്തിൽ ഇതിനകം ഹിറ്റായിട്ടുണ്ട്. ഇപ്പോഴിതാ പ്രഭാസ് നായകനാകുന്ന ചിത്രത്തിന്റെ ട്രെയിലറും തെലുങ്ക്, മലയാളം,ഹിന്ദി, കന്നഡ, തമിഴ് ഭാഷകളിൽ പുറത്തുവിട്ടിരിക്കുകയാണ്.
കൈനോട്ടക്കാരനായ ‘വിക്രമാദിത്യ’ എന്ന കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുന്നത്. നായികാ കഥാപാത്രമായ ‘പ്രേരണ’യെയാണ് പൂജ ഹെഗ്‍ഡെ അവതരിപ്പിക്കുന്നത്. ഏറെ കാലത്തിന് ശേഷമാണ് പ്രഭാസ് റൊമാന്റിക് വേഷത്തിലെത്തുന്നത്. രാധ കൃഷ്‍ണ കുമാറിന്റെ സംവിധാനത്തിലാണ് ‘രാധേ ശ്യാം’.
ഭൂഷൺ കുമാർ, വാംസി, പ്രമോദ് എന്നിവർ ചേർന്ന് നിർമ്മിക്കുന്നു. യുവി ക്രിയേഷൻ, ടി – സീരീസ് ബാനറിലാണ് നിർമാണം. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ- എൻ സന്ദീപ്. സച്ചിൻ ഖറേഡേക്കർ, പ്രിയദർശിനി, മുരളി ശർമ, സാഷ ഛേത്രി, കുനാൽ റോയ് കപൂർ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
ആക്ഷൻ: നിക്ക് പവൽ. ശബ്‍ദ രൂപകൽപന: റസൂൽ പൂക്കുട്ടി. നൃത്തം: വൈഭവി, കോസ്റ്റ്യൂം ഡിസൈനർ: തോട്ട വിജയഭാസ്‌കർ, ഇഖ ലഖാനി.
















