പാലാ: ‘പാപ്പന്‍’ സിനിമയുടെ രണ്ടാം ഷെഡൂളില്‍ ചേരുന്നതിനായി ഇന്നലെ രാത്രി 11 മണിയോടെ പാലായിലെത്തി സുരേഷ് ഗോപി.പാര്‍ലമെന്‍റ് സമ്മേളനം കഴിഞ്ഞ് ഡല്‍ഹിയില്‍ നിന്നും രാത്രി നെടുമ്ബാശ്ശേരിയില്‍ വിമാനമിറങ്ങിയതിന് ശേഷമാണ് അദ്ദേഹം പാലായിലേക്ക് തിരിച്ചത്.
ഷൂട്ടിങ്ങിനിടയില്‍ പാപ്പനില്‍ കൂടെ അഭിനയിച്ചുകൊണ്ടിരിക്കുന്ന മകന്‍ ഗോകുലുമൊത്ത് വീണ്ടും എത്തുമെന്ന് പറഞ്ഞാണ് അദേഹം തിരികെ മടങ്ങിയത്.
അഭിലാഷിൻറെ അടുത്ത ബന്ധുകൂടിയായ പാലായിലുള്ള കുടുംബ സുഹൃത്ത് ബിജു പുളിക്കകണ്ടത്തിനും ജോബന്‍ ചുങ്കപ്പുരയ്ക്കും ഒപ്പമാണ് സുരേഷ് ഗോപി ആലിലയില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയത്.
പാലായില്‍ അഭിലാഷ് കരൂരിൻറെ മുത്തോലി ആണ്ടൂര്‍കവലയിലുള്ള ആലില റെസ്റ്ററന്‍റില്‍ എത്തി ഭക്ഷണവും കഴിച്ചു. അഭിലാഷും ജീവനക്കാരും സ്നേഹത്തോടെ വിളമ്ബിയ രുചികരമായ ഭക്ഷണം തനിക്ക് ഒരുപാട് ഇഷ്ടമായെന്നു പറഞ്ഞു തിരികെ മടങ്ങി.
















