മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ‘ഭീഷ്മപര്‍വ്വം’ അടുത്ത വര്‍ഷം ഫെബ്രുവരി 24ന് തീയറ്ററുകളിലെത്തും. സംവിധായകന്‍ തന്നെയാണ് ഇക്കാര്യം ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്. ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന സിനിമയാണിത്. സിനിമയുടെ ക്യാരക്ടര്‍ പോസ്റ്റ്റുകള്‍ നേരത്തെ പുറത്തിറങ്ങിയിരുന്നു. ഇതിനൊടുവിലാണ് കാര്‍ത്തിയാനിയമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന കെപിഎസി ലളിതയുടെ ക്യാരക്ടര്‍ പോസ്റ്റ്റാണ് സംവിധായകന്‍ പുറത്ത് വിട്ടിരിക്കുന്നത്.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FAmalNeeradOfficial%2Fposts%2F487878882693540&show_text=true&width=500
2007ൽ ‘ബിഗ്ബി’ സിനിമ കഴിഞ്ഞ് 15 വർഷങ്ങൾക്ക് ശേഷമാണ് അമല്‍ നീരദ്- മമ്മൂട്ടി കൂട്ടുകെട്ടില്‍ മറ്റൊരു ചിത്രമെത്തുന്നത്. ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാലും അണിയറയിൽ ഒരുങ്ങുന്നുണ്ട്. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, തബു, ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, അനസൂയ ഭരദ്വാജ്, നദിയ മൊയ്തു, ദിലീഷ് പോത്തൻ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങള്‍. അന്തരിച്ച നടൻ നെടുമുടി വേണു അവസാനമായി അഭിനയിച്ച ചിത്രവും ഭീഷ്മ പർവ്വമാണ്.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FAmalNeeradOfficial%2Fposts%2F486582722823156&show_text=true&width=500
തൻ്റെ ആദ്യ ചിത്രമായ ബിഗ് ബിയിലൂടെ സ്റ്റൈലിഷ് ഫിലിം മേക്കിംഗ് മലയാളികൾക്ക് പരിചയപ്പെടുത്തിയ അമൽ നീരദ് വീണ്ടും മമ്മൂട്ടിയുമായി ഒന്നിക്കുമ്പോൾ പ്രതീക്ഷകൾ ഏറെയാണ്. ബിഗ് ബിയ്ക്ക് ശേഷം അൻവർ, ബാച്ചിലർ പാർട്ടി, ഇയ്യോബിൻ്റെ പുസ്തകം, സിഐഎ, വരത്തൻ തുടങ്ങിയ സിനിമകളും അമൽ നീരദ് ഒരുക്കിയിരുന്നു.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FAmalNeeradOfficial%2Fposts%2F487872699360825&show_text=true&width=500
ഗ്യാങ്സ്റ്റർ ഫിലിമായ ഭീഷ്മപർവം അമൽ നീരദ് പ്രൊഡക്ഷൻസ് തന്നെയാണ് നിർമ്മിക്കുക. നവാഗതനായ ദേവ്ദത്ത് ഷാജിയും അമൽ നീരദും ചേർന്നാണ് ചിത്രത്തിൻ്റെ തിരക്കഥയൊരുക്കുന്നത്. ആനന്ദ് സി ചന്ദ്രനാണ് ചിത്രത്തിൻ്റെ ക്യാമറ. എഡിറ്റ് വിവേക് ഹർഷൻ. സുഷിൻ ശ്യാമാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.
















