കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ടുകൊണ്ട് മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രം ‘മിന്നല്‍ മുരളി’ നാളെ പ്രക്ഷകർക്ക് മുമ്പിൽ എത്തുകയാണ്. അതിനു മുന്‍പായി പുറത്തെത്തിയ ചിത്രത്തിൻ്റെ പ്രമോഷന്‍ വീഡിയോ ആണ് ആരാധകരുടെ മനം കവരുന്നത്. റെസ്‌ലിങ് താരം ദ് ഗ്രേറ്റ് ഖാലിയുമൊത്തുള്ള സൂപ്പർഹീറോ ടെസ്റ്റിനു ശേഷം സാക്ഷാൽ യുവരാജ് സിങിനോട് ഏറ്റുമുട്ടുകയാണ് ‘മിന്നൽ മുരളി’. നെറ്ഫ്ലിക്സിൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്തുവിട്ടത്.
ഗ്രേറ്റ് ഖാലി പരീക്ഷിച്ചത് മിന്നൽ മുരളിയുടെ ബലമായിരുന്നെങ്കിൽ യുവരാജ് സിങ് പരീക്ഷിച്ചത് സ്പീഡായിരുന്നു. അമേരിക്കൻ സൂപ്പർ ഹീറോ ആകാനുള്ള ടെസ്റ്റിലാണ് മിന്നൽ മുരളി പങ്കെടുത്തത്. ആദ്യം കത്തി എറിഞ്ഞാണ് പരീക്ഷണം. പിന്നെ അറിയുന്ന ഫ്രൂട്ട്‌സ് ഉപയോഗിച്ച് ഒരു സ്മൂത്തി ഉണ്ടാക്കുകയാണ് മിന്നല്‍ മുരളി. മൂന്നാമത്തേതായിരുന്നു റിയല്‍ ചലഞ്ച്. ആറ് ബോളില്‍ നിന്ന് ആറ് സിക്‌സര്‍ അടിക്കണം. ബാറ്റിങ്ങും ബോളിങ്ങും ഫീല്‍ഡിങ്ങും എല്ലാം ഒറ്റയ്ക്ക് ചെയ്യുകയും വേണം.
ആറ് ബോളിൽ ബാറ്റും ബോളും ചെയ്ത് ആറ് സിക്‌സറാണ് മിന്നൽ മുരളി അടിച്ചത്. മിന്നല്‍ മുരളി അടിക്കുന്ന ഓരോ സിക്സും മുംബൈ മുതൽ അബുദാബി വരെ പാഞ്ഞു. അടുത്തതായി വരാന്‍ പോകുന്ന സൂപ്പര്‍താരത്തെക്കുറിച്ച് സൂചന നല്‍കിക്കൊണ്ടാണ് വിഡിയോ അവസാനിക്കുന്നത്. ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാൻ ആണ് മിന്നൽ മുരളിക്കൊപ്പം അടുത്തതായി എത്തുന്നത്. എന്തായാലും ആരാധകരുടെ മനം കവരുകയാണ് വീഡിയോ.
ടൊവിനോ ‘മിന്നല്‍ മുരളി’ എന്ന സൂപ്പര്‍ഹീറോ ആയി എത്തുന്ന ചിത്രം ഡിസംബര്‍ 24ന് നെറ്റ്ഫ്ലിക്സിലൂടെയാണ് പ്രേക്ഷകരിലേക്കെത്തുന്നത്. ചിത്രത്തിനു വേണ്ടി വമ്പൻ പ്രമോഷനൽ തന്ത്രങ്ങളാണ് നെറ്റ്ഫ്ലിക്സ് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഗ്രേറ്റ് ഖാലി ഒന്നിച്ചുള്ള വീഡിയോ പുറത്തുവന്നിരുന്നു.
ബേസിൽ ജോസഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗോദയുടെ വിജയത്തിന് ശേഷം ടോവിനോയും ബേസിലും ഒന്നിക്കുന്ന ചിത്രമാണിത്. മലയാളത്തിലെ ആദ്യ സൂപ്പർഹീറോ ചിത്രം എന്ന വിശേഷണത്തോടെയാണ് ചിത്രമെത്തുന്നത്. ഇടിമിന്നലേറ്റ് അസാധാരണ ശക്തി കൈവരിക്കുന്ന ജയ്സൺ എന്ന യുവാവിൻ്റെ കഥയാണ് ‘മിന്നൽ മുരളി’ പറയുന്നത്. തൊണ്ണൂറുകളാണ് സിനിമയുടെ പശ്ചാത്തലം.
https://www.facebook.com/plugins/video.php?href=https%3A%2F%2Fwww.facebook.com%2FActorTovinoThomas%2Fvideos%2F413243363875628%2F&show_text=0&width=560
മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്‍റെ ബാനറിൽ സോഫിയ പോൾ ആണ് നിര്‍മാണം. ജിഗർത്തണ്ട, ജോക്കർ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ തമിഴ് താരം ഗുരു സോമസുന്ദരവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവരാണ് രചന നിര്‍വഹിച്ചിരിക്കുന്നത്. സമീര്‍ താഹിര്‍ ആണ് ഛായാഗ്രഹണം. സംഗീതം ഷാന്‍ റഹ്മാന്‍. ചിത്രത്തിലെ രണ്ട് വമ്പൻ സംഘട്ടനങ്ങൾ സംവിധാനം ചെയ്യുന്നത് ബാറ്റ്മാൻ, ബാഹുബലി, സുൽത്താൻ തുടങ്ങിയ ചിത്രങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച വ്ളാഡ് റിംബർഗാണ്. വിഎഫ്എക്സിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്‍റെ വിഎഫ്എക്‌സ് സൂപ്പർവൈസര്‍ ആൻഡ്രൂ ഡിക്രൂസ്. മനു ജഗത് ആണ് കലാസംവിധാനം.
















