ആലപ്പുഴ: ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അഞ്ച് പ്രതികള്‍ പോലീസ് പിടിയില്‍. മണ്ണഞ്ചേരി സ്വദേശികളായ അഞ്ച് എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണ് പോലീസ് കസ്റ്റഡിയിലുള്ളത്. മണ്ണഞ്ചേരി സ്വദേശികളായ നിഷാദ്, ആസിഫ്, സുധീര്‍, അര്‍ഷാദ്, അലി എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
ഇന്നലെ രാത്രിയും ഇന്ന് പകലും ചോദ്യംചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കൊലപാതകവുമായി ഇവര്‍ക്ക് നേരിട്ടു ബന്ധമുണ്ടെന്നാണ് പൊലീസ് പറയുന്നത്. പ്രതികള്‍ക്ക് രഞ്ജിത്തിന്റെ വീട്ടിലേക്ക് എത്താനുള്ള വാഹനം സംഘടിപ്പിച്ചു നല്‍കിയത് ഉള്‍പ്പെടെയുള്ള സഹായം നല്‍കിയത് ഇവരാണെന്നാണ് സൂചന. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരെല്ലാം ഒളിവിലാണ്. ഇവര്‍ക്ക് രക്ഷപ്പെടാനുള്ള സൗകര്യം ചെയ്തു നല്‍കിയത് കസ്റ്റഡിയിലുള്ളവരാണ്.
കൊലപാതകത്തിനുപയോഗിച്ചതെന്നു കരുതുന്ന രക്തക്കറയുമുള്ള ബൈക്കും കണ്ടെത്തിയിട്ടുണ്ട്. മണ്ണഞ്ചേരി ഭാഗത്ത് ഉപേക്ഷിച്ച നിലയിലായിരുന്നു ബൈക്ക്. ബൈക്ക് വിരലടയാള വിദഗ്ധരടക്കം ശാസ്ത്രീയമായി പരിശോധിച്ചു. പന്ത്രണ്ടംഗ കൊലയാളി സംഘമാണ് ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്താൻ എത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളിൽനിന്ന് തന്നെ വ്യക്തമായിരുന്നു.
കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ജില്ലയിൽ വ്യാപകമായി പോലീസ് റെയ്ഡും നടത്തി. ആർഎസ്എസ്-എസ്ഡിപിഐ നേതാക്കളുടേയും പ്രവർത്തകരുടേയുമടക്കം ജില്ലയിൽ 250 ലധികം വീടുകളിൽ പരിശോധന നടത്തിയതായാണ് വിവരം. പരിശോധന തുടരാനാണ് തീരുമാനവും.
അതേസമയം സർവകക്ഷി യോഗത്തിൽ പങ്കെടുക്കാനെത്തിയപ്പോള്‍ കസ്റ്റഡിയിലെടുത്ത എസ്ഡിപിഐ നേതാവും വാര്‍ഡ് മെമ്പറുമായ നവാസ് നൈനാനെ പൊലീസ് വിട്ടയച്ചു. മണ്ണഞ്ചേരി അഞ്ചാം വാർഡ് മെമ്പറാണ് അദ്ദേഹം.
അതേസമയം ആലപ്പുഴ ജില്ലയില്‍ നിരോധാജ്ഞ വ്യാഴാഴ്ച രാവിലെ ആറുവരെ നീട്ടി. ബിജെപി, എസ്ഡിപിഐ നേതാക്കളുടെ കൊലപാതകത്തെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് നിരോധനാജ്ഞ നീട്ടിയത്. സംസ്ഥാനത്ത് മൂന്ന് ദിവസത്തേക്ക് കര്‍ശന പരിശോധനക്ക് ഡി.ജി.പിയുടെ നിര്‍ദേശമുണ്ട്. സംസ്ഥാനത്തെ മുഴുവന്‍ പൊലീസ് സേനാംഗങ്ങളെയും ഇതിനായി നിയോഗിക്കും. വളരെ അടിയന്തിര സാഹചര്യങ്ങളില്‍ മാത്രമേ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അവധി അനുവദിക്കൂ. സംസ്ഥാനത്ത് രാത്രിയും പകലും വാഹനപരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.
ഞായറാഴ്ച പുലര്‍ച്ചെയാണ് 12 അംഗ സംഘം രഞ്ജിത്ത് ശ്രീനിവാസിനെ വീട്ടില്‍ കയറി വെട്ടിക്കൊന്നത്. ഭാര്യയുടേയും അമ്മയുടേയും മുന്നില്‍വെച്ചാണ് രഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്. മുപ്പതോളം മുറിവുകളാണ് രഞ്ജിന്റെ ശരീരത്തിലുണ്ടായിരുന്നത്. ഇതില്‍ ആഴത്തിലുള്ള ഇരുപതിലധികം മുറിവുകളാണ് മരണത്തിന് കാരണം. തലയോട്ടി തകരുകയും തലച്ചേറിന് ക്ഷതമേല്‍ക്കുകയും ചെയ്തിരുന്നു. വലത് കാലില്‍ മാത്രം ആറ് ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നു.

















