അങ്കമാലി: എറണാകുളം അങ്കമാലിയിൽ ന്യൂ ഇയര്‍ പാര്‍ട്ടിക്കായി വിശാഖപട്ടണത്തുനിന്നും കൊണ്ടുവന്ന 2 കോടി വിലമതിക്കുന്ന ഹാഷിഷ് പിടികുടി. സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ആന്ധ്രായിൽ നിന്നും ബസ് മാർഗം കൊച്ചിയിൽ എത്തിയ കാക്കനാട് സ്വദേശി മുഹമ്മദ് (23) ആണ് അറസ്റ്റിലായത്.
ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി കൊച്ചി നഗരത്തിലെ വിവിധ ഡിജെ പാർട്ടിക്കായി എത്തിച്ച ഹാശിഷാണ് പോലീസ് പിടിച്ചെടുത്തത്. ആന്ധ്രായിൽ നിന്നും ടൂറിസ്റ്റ് ബസിലാണ് ലഹരി വസ്തു എത്തിച്ചത്. പ്രതേക സംഘം ഇന്ന് രാവിലെയാണ് പരിശോധന നടത്തിയത്. ആലുവ റൂറൽ എസ് പിയുടെ നിർദ്ദേശ പ്രകാരമായിരുന്നു പരിശോധന. ഇയാൾ കടത്തു സംഘത്തിലെ ഒരു കണ്ണി മാത്രമാണെന്നും കൂടുതൽ പേർ പിടിയിലാകാനുണ്ടെന്നുമാണ് പോലീസ് പറയുന്നത്. 2.5 കിലോ തൂക്കം വരുന്ന ഹാശിഷാണ് പിടിച്ചതെന്നും പോലീസ് അറിയിച്ചു.
അങ്കമാലി പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. ഇടപ്പള്ളിയില്‍ വെച്ച് മറ്റോരാള്‍ക്ക് കൈമാറാന്‍ മാത്രമെ നിര്‍ദ്ദേശമുണ്ടായിരുന്നുള്ളുവെന്നാണ് മുഹമ്മദ് പോലീസിന് നല്‍കിയ മൊഴി. മുഹമ്മദിന്‍റെ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങി.
















