ചെന്നൈ: യുട്യൂബ് വിഡിയോ നോക്കി യുവതിയുടെ പ്രസവമെടുക്കാനുള്ള ശ്രമത്തിനിടെ നവജാത ശിശു മരിച്ചു. അമിത രക്തസ്രാവത്തെ തുടർന്ന് യുവതിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. തമിഴ്നാട്ടിലെ റാണിപ്പേട്ടിൽ ഡിസംബർ 18നാണ് സംഭവം.യുട്യൂബ് നോക്കി ഭർത്താവാണ് വീട്ടിൽ പ്രസവമെടുത്തത്. കുഞ്ഞ് പ്രസവത്തോടെ തന്നെ മരിച്ചിരുന്നു.
സംഭവത്തിൽ കൊലക്കുറ്റം ചുമത്തി ഭർത്താവ് ലോകനാഥനെ അറസ്റ്റ് ചെയ്തു. ഭാര്യ ഗോമതിയെ ആശുപത്രിയിൽ കൊണ്ടുപോകാതെ ലോകനാഥൻ സഹോദരി ഗീതയുടെ സഹായത്തോടെ വീട്ടിൽ പ്രസവമെടുക്കുകയായിരുന്നു. കുഞ്ഞ് മരിച്ച നിലയിൽ പുറത്തുവന്നതിനു പിന്നാലെ ജീവൻ അപകടത്തിലാകുന്ന വിധം ഗോമതിക്കു രക്തസ്രാവമുണ്ടായി. തുടർന്ന് ആശുപത്രിയിലെത്തിച്ചപ്പോഴാണു സംഭവങ്ങൾ പുറംലോകമറിഞ്ഞത്. ആരോഗ്യവകുപ്പിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
അതേസമയമ യൂ ട്യൂബ് നോക്കി രസമോ നൂഡില്‍സോ ഉണ്ടാക്കുന്നതുപോലെ പ്രസവമെടുക്കാന്‍ ശ്രമിക്കരുതെന്ന് പിഎംകെ നേതാവ് ഡോ.അന്‍പുമണി രാംദാസ് ഓര്‍മിപ്പിച്ചു. അടിയന്തര സാഹചര്യത്തില്‍ 108ല്‍ വിളിക്കണമെന്നും ആരോഗ്യപ്രവര്‍ത്തകര്‍ വീട്ടിലെത്തി ആശുപത്രിയിലേക്കു കൊണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ബോധവല്‍ക്കരണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
















