അന്യഭാഷക്കാരിയെങ്കിലും മേഘ്‍ന രാജ് (Meghna Raj). മേഘ്‍ന രാജിനോട് മലയാളികൾക്ക് സ്വന്തം വീട്ടിലെ ആളെന്ന പോലെ ഇഷ്‍ടമുണ്ട്. മേഘ്‍ന രാജിന്റെ വിശേഷങ്ങൾ ഓൺലൈനിൽ തരംഗമാകുകയും ചെയ്യാറുണ്ട്. മേഘ്‍ന രാജ് തന്റെ മകനൊന്നിച്ചുള്ള പുതിയൊരു ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് ഇപോൾ.
ക്രിസ്‍മസ് ആഘോഷത്തെ സൂചിപ്പിച്ചാണ് ഫോട്ടോ മേഘ്‍ന രാജ് പങ്കുവെച്ചിരിക്കുന്നത്. സ്‍നേഹം, ജീവിതം, ക്രിസ്‍മസ് എന്നാണ് മേഘ്‍ന രാജ് എഴുതിയിരിക്കുന്നത്. ഒട്ടേറെ പേരാണ് മേഘ്‍നയ്‍ക്കും മകൻ റയാനും ക്രിസ്‍മസ് ആശംസകളുമായി എത്തിയിരിക്കുന്നത്. മേഘ്‍ന രാജ് പങ്കുവെച്ച ഫോട്ടോ വൻ ഹിറ്റായി മാറുകയുമാണ്.
‘യക്ഷിയും ഞാനു’മെന്ന ചിത്രത്തിലൂടെയായിരുന്നു മേഘ്‍ന രാജ് മലയാളത്തിൽ എത്തിയത്. ‘ബ്യൂട്ടിഫുൾ’ എന്ന ചിത്രത്തിലെ അഭിനയം മേഘ്‍നയ്‍ക്ക് മലയാളത്തിൽ വഴിത്തിരിവായി. മോഹൻലാൽ നായകനായ ചിത്രം ‘റെഡ് വൈനി’ൽ ഉൾപ്പടെ തുടർച്ചയായി മലയാളത്തിൽ അഭിനയിച്ചു. ‘സീബ്രാ വര’കളെന്ന ചിത്രത്തിലാണ് മലയാളത്തിൽ ഏറ്റവും ഒടുവിൽ അഭിനയിച്ചത്.
മേഘ്‍ന രാജ് ഗർഭിണിയായിരുന്നപ്പോഴാണ് ചിരഞ്‍ജീവി സർജ അകാലത്തിൽ മരിച്ചത്. മകനെ കാണാതെ മരിച്ച ചിരഞ്‍ജീവി സർജയുടെ പുനർ ജന്മമായി റയാനെ കാണുന്നവരാണ് അദ്ദേഹത്തിന്റെ ആരാധകർ. മകൻ റയാന്റെ വിശേഷങ്ങൾ മേഘ്‍ന രാജ് പങ്കുവയ്‍ക്കാറുണ്ട്. മകനെ നല്ല രീതിയിൽ വളർത്തുമെന്നും ചിരഞ്‍ജീവി സർജയ്‍ക്ക് അഭിമാനമാകുമെന്നുമാണ് മേഘ്‍ന രാജ് പറഞ്ഞിരുന്നത്.
















