സിദ്ധാർഥ് ചതുർവേദി (Siddhant Chaturvedi), ദീപിക പദുകോൺ(Deepika Padukone) എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഗെഹരായിയാം’ (Gehraiyaan) ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും. 2020 ജനുവരി 25ന് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തും. ചിത്രത്തിന്റെ ടീസറും അണിയറ പ്രവർത്തകർ പുറത്തുവിട്ടു.
അനന്യ പാണ്ഡെയും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ശകുൻ ബത്ര സംവിധാനം ചെയ്ത ചിത്രം കരൺ ജോഹറിന്റെ ധർമ്മ പ്രൊഡക്ഷൻസാണ് നിർമ്മിച്ചിരിക്കുന്നത്. ഗോവ, മുംബൈ, അലിബാഗ് എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം നടന്നത്.
അതേസമയം, കബീർ ഖാൻ സംവിധാനം ചെയ്യുന്ന 83 എന്ന ചിത്രവും ദീപികയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.
രൺവീർ സിംഗ് മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകൻ കപിൽ ദേവിൻറെ റോളിലെത്തുന്ന ചിത്രം ക്രിസ്‍മസിന് തിയറ്ററുകളിലെത്തും. ഡിസംബർ 24നാണ് റിലീസ്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലായിരിക്കും ചിത്രത്തിന്റെ റിലീസ്. പൃഥ്വിരാജ് പ്രൊഡക്ഷൻസാണ് ചിത്രം മലയാളത്തിൽ അവതരിപ്പിക്കുന്നത്. പങ്കജ് ത്രിപാഠി, ബൊമാൻ ഇറാനി, സാക്വിബ് സലിം, ഹാർഡി സന്ധു, താഹിർ രാജ് ഭാസിൻ, ജതിൻ സർന തുടങ്ങിയവരും അഭിനയിക്കുന്നു.
















