മലയാളികളുടെ പ്രിയതാരമാണ് നടൻ ഹരിശ്രീ അശോകൻ. അദ്ദേഹം അവതരിപ്പിച്ച കഥാപാത്രങ്ങളെല്ലാം ഇന്നും ആരാധകർക്ക് പ്രിയപ്പെട്ടതാണ്. ഹരിശ്രീ അശോകൻ പങ്കുവച്ച വർക്കൗട്ട് ചിത്രമാണ് ആരാധകരുടെ ഇടയില്‍ ഇപ്പോൾ വൈറൽ. ജിമ്മിൻ്റെ ചുമരിൽ കാല് നീട്ടി വച്ച് നിൽക്കുന്ന സ്റ്റൈലിഷ് ചിത്രമാണ് അശോകൻ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. രസകരമായ കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.
‘കായംകുളം കൊച്ചുണ്ണി ’എന്ന ചിത്രത്തിൽ ഇത്തിക്കരപ്പക്കി എന്ന കഥാപാത്രമായി മോഹൻലാൽ ഒറ്റക്കാൽ വലിയ മരക്കുറ്റിക്ക് മീതെ കയറ്റി വച്ച് നിൽക്കുന്ന രംഗമുണ്ട്. ഇതുമായി ബന്ധപ്പെടുത്തിയും ചിത്രത്തിന് ട്രോൾ വന്നു. ‘രമണൻ വീണ്ടും ഗോദയിലേക്ക്’, ‘ബ്രൂസ്‌ലി രമണൻ’, ‘രമണൻ മാസ്’ എന്നിങ്ങനെയൊക്കെയാണ് ആരാധകരുടെ കമന്റുകൾ. ‘സൂക്ഷിച്ച് നോക്കേണ്ട ഉണ്ണീ ഇത് ഇത്തിക്കരപ്പക്കി തന്നെയാ’ എന്നാണ് ഒരു ആരാധകൻ കമന്റ് ചെയ്തിരിക്കുന്നത്.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FActorHarisreeAshokan%2Fposts%2F465389441615731&show_text=true&width=500
ഈ പ്രായത്തിലും അസാധ്യ മെയ്വഴക്കം കാണിക്കുന്ന താരത്തിനെ അഭിനന്ദിക്കാനും ആരാധകർ മറന്നില്ല. അതിനിടെ പഴയപോലെ കോമഡി കഥാപാത്രങ്ങളുമായി വരണമെന്നും നിരവധി പേർ ആവശ്യപ്പെടുന്നുണ്ട്. ടൊവിനോ തോമസ് നായകനായെത്തുന്ന ബേസിൽ ജോസഫ് ചിത്രം ‘മിന്നൽ മുരളി’യും ദിലീപ്-നാദിർഷാ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘കേശു ഈ വീടിന്റെ നാഥൻ’, ഇന്ദ്രജിത്തിൻ്റെ ‘അനുരാധ ക്രൈം നമ്പര്‍ 59/2019’ എന്നി ചിത്രവുമാണ് ഹരിശ്രീ അശോകൻ്റെ ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ.
















