തിരുവനന്തപുരം: സർക്കാർ രൺജിത് ശ്രീനിവാസൻ്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പോസ്റ്റ്‌മോർട്ടം നടത്തുന്ന മെഡിക്കൽ കോളജിൽ എത്തിയാണ് കെ സുരേന്ദ്രൻ മാധ്യമപ്രവർത്തകരോട് സംസാരിച്ചത്.
മൃതദേഹം തൊട്ടിട്ട് പോലുമില്ല, ഫ്രീസറിൽ പോലും വയ്ക്കാതെയാണ് ഇന്നലെ മുഴുവൻ മൃതദേഹത്തോട് അനാദരവ് കിട്ടിയിരിക്കുന്നത്. അതൊരിക്കലും ക്ഷമിക്കാവുന്ന ഒന്നല്ല.
പൂർണ്ണമായിട്ടും ഇത് സർക്കാരിൻ്റെ ഭാഗത്ത് നിന്നും സംഭവിച്ച ഏകപക്ഷീയ നിലപാടണെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ഇന്നലെ വൈകിട്ടും മോർച്ചറിക്ക് മുന്നിൽ ബിജെപി പ്രവർത്തകരുടെ പ്രതിഷേധം നടന്നു.
ആസൂത്രിതമായ ഗൂഡാലോചനയാണ് പോലീസ് നടത്തിയതെന്നും പോപ്പുലർ ഫ്രണ്ടിന് ഒരു നിയമവും ആർഎസ്എസിന് ഒരു നിയമവുമാണിവിടെയെന്നും സുരേന്ദ്രൻ ആരോപിച്ചു. പോലീസ് നടപടിയോട് സഹകരിക്കുന്നത് ദൗർലഭ്യമായി കാണരുതെന്നും അദ്ദേഹം പറഞ്ഞു.

















