ഹൊബാര്‍ട്ട്: ഓസ്ട്രേലിയയിലെ ടാസ്മാനിയയിൽ പ്രൈമറി സ്കൂളിലുണ്ടായ അപകടത്തിൽ മരിച്ച കുട്ടികളുടെ എണ്ണം ആറായി. ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പതിനൊന്നുകാരനായ ചേസ് ഹാരിസണ്‍ ഞായറാഴ്ച ഉച്ചയോടെ മരിച്ചു.
വ്യാഴാഴ്ച രാവിലെ വടക്കുപടിഞ്ഞാറൻ ടാസ്മാനിയയിലെ ഡെവോണ്‍പോർട്ട് ഹിൽക്രസ്റ്റ് പ്രൈമറി സ്കൂളിലായിരുന്നു അപകടം. കുട്ടികൾ കളിച്ചുകൊണ്ടിരുന്ന ജംപിംഗ് കാസിൽ ശക്തമായ കാറ്റിനെത്തുടർന്ന് ഉയർന്നുപൊങ്ങി നിലംപതിക്കുകയായിരുന്നു. പത്തു മീറ്ററോളം ഉയരത്തിലേക്ക് പറന്ന ജംപിഗ് കാസിലിൽ നിന്ന് കുട്ടികൾ താഴേക്കു വീണു.സ്കൂളില്‍ അഞ്ചും ആറും ക്ലാസുകളില്‍ പഠിക്കുന്ന ഒമ്പത് കുട്ടികളാണ് അപകടത്തില്‍പെട്ടത്. നാലു കുട്ടികള്‍ സംഭവ സ്ഥലത്തും രണ്ടു കുട്ടികള്‍ ആശുപത്രിയിലുമാണ് മരിച്ചത്
















