ആലപ്പുഴ: ആലപ്പുഴയിൽ ഗുണ്ടാ ആക്രമണം. ആര്യാട് സ്വദേശി വിമലിന് വെട്ടേറ്റു. ഇന്നലെ രാത്രിയാണ് ആക്രമണം.പിന്നിൽ ഗുണ്ടാ നേതാവ് ടെമ്പർ ബിനുവെന്ന് പൊലീസ് പറയുന്നു. വ്യക്തിവിരോധമാണ് ആക്രമണത്തിന് കാരണമെന്നാണ് നിഗമനം.
അതേസമയം മണിക്കൂറുകളുടെ വ്യത്യാസത്തിൽ ആലപ്പുഴയിൽ എസ്.ഡി.പി.ഐ, ബി.ജെ.പി സംസ്ഥാന നേതാക്കൾ കൊല്ലപ്പെട്ടതിനു പിന്നിൽ കൃത്യമായ ആസൂത്രണമെന്ന് പൊലീസ്. മണ്ണഞ്ചേരിയിൽ എസ്.ഡി.പി.ഐ നേതാവ് അഡ്വ. കെ.എസ്. ഷാൻ കൊല്ലപ്പെട്ട് 11 മണിക്കൂറുകൾക്കുള്ളിലാണ് ബി.ജെ.പി നേതാവും കൊലക്കത്തിക്ക് ഇരയായത്.ആദ്യകൊലപാതകം നാളുകളായുള്ള തയാറെടുപ്പിന്റെ ഭാഗമാണ്. രാത്രി സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ കൃത്യമായ ആസൂത്രണത്തോടെയാണ് കാറിലെത്തിയ സംഘം ഷാനെ ഇടിച്ചുവീഴ്ത്തി വകവരുത്തിയത്.മണ്ണഞ്ചേരിയിൽ ഒരു സംഘർഷാവസ്ഥയും നിലനിന്നിരുന്നില്ല. ഇതാണ് പൊലീസ് കാര്യമായ നിരീക്ഷണവും പരിശോധനയും നടത്താതിരുന്നത്.
ആദ്യകൊലപാതകത്തിനുശേഷം ബി.ജെ.പി നേതാവ് അഡ്വ. രഞ്ജിത് ശ്രീനിവാസൻ നഗരഹൃദയത്തിൽ കൊലപ്പെട്ടത് മിനിറ്റുകളുടെ ആസൂത്രണത്തിെൻറ ഭാഗമായിരുന്നുവെന്നാണ് നിഗമനം. ശനിയാഴ്ച രാത്രി 7.30നാണ് എസ്.ഡി.പി.ഐ നേതാവിന് വെട്ടേൽക്കുന്നത്. അർധരാത്രി 12.15നാണ് ഇദ്ദേഹം മരിക്കുന്നത്. ഈ ചുരുങ്ങിയ സമയത്തിനകം ആക്രമികൾ കൊലപാതകം ആസൂത്രണം നടത്തിയതെന്നാണ് െപാലീസിെൻറ വിലയിരുത്തൽ. മണ്ണഞ്ചേരിയിൽ സംഘർഷസാധ്യത കണക്കിലെടുത്ത് പൊലീസ് നിരീക്ഷണവും ശക്തമാക്കിയിരുന്നു. എന്നാൽ, കിലോമീറ്ററുകൾ അകലെയുള്ള ആലപ്പുഴ നഗരത്തിൽ വേണ്ട പരിശോധനയില്ലായിരുന്നു. ഇത് തിരിച്ചറിഞ്ഞാണ് ആക്രമികൾ നഗരത്തിൽ താമസിക്കുന്ന ബി.ജെ.പി നേതാവിനെ ലക്ഷ്യമിട്ടതെന്നാണ് നിഗമനം.

















