ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ആരംഭിച്ചതിന് ശേഷം 9 ശതമാനം മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ (എംഎസ്എംഇ) അടച്ചുപൂട്ടിയെന്ന് രാഹുൽ ഗാന്ധി. കേന്ദ്ര നയങ്ങൾ ഗുണം ചെയുന്നത് മോദിയുടെ സുഹൃത്തുക്കൾക്ക് മാത്രമാണെന്നും രാഹുൽ കുറ്റപ്പെടുത്തി.
“എം.എസ്.എം.ഇകളിൽ, ഞാൻ ഗവൺമെന്റിനോട് ചില ഗൗരവമേറിയ ചോദ്യങ്ങൾ ചോദിച്ചിരുന്നു. അതിന് മറുപടിയായി, കൊവിഡ് കാലയളവിൽ 9 ശതമാനം എം.എസ്.എം.ഇകൾ അടച്ചുപൂട്ടിയതായി അവർ സമ്മതിച്ചു. അതിനർത്ഥം… ‘സുഹൃത്തുക്കൾക്ക്’ ആനുകൂല്യങ്ങൾ, ദുർബലമായ സമ്പദ്‌വ്യവസ്ഥ, ജോലികൾ, എല്ലാം പൂർത്തിയായി!” ഗാന്ധി ട്വീറ്റ് ചെയ്തു.
#MSME पर मैंने सरकार से कुछ गंभीर प्रश्न किए थे जिनके जवाब में उन्होंने माना है कि कोविड काल में 9% MSMEs बंद हो गयीं।
यानि
मित्रों का फ़ायदा
अर्थव्यवस्था कमज़ोर
रोज़गार ख़त्म! pic.twitter.com/BrWpQiFto1— Rahul Gandhi (@RahulGandhi) December 17, 2021
നാഷണൽ സ്മോൾ ഇൻഡസ്ട്രീസ് കോർപ്പറേഷൻ ലിമിറ്റഡ് 2020 ഓഗസ്റ്റിൽ 32 സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 5,774 എംഎസ്എംഇകളെ ഉൾപ്പെടുത്തി ഒരു ഓൺലൈൻ സർവേ നടത്തി. എംഎസ്എംഇകളിൽ 91 ശതമാനം എംഎസ്എംഇകളും പ്രവർത്തനക്ഷമമാണെന്നും കൊവിഡിന്റെ ആഘാതം കാരണം 9 ശതമാനം അടച്ചുപൂട്ടിയതായും കണ്ടെത്തിയെന്ന് രാഹുൽ ഗാന്ധിയുടെ ചോദ്യങ്ങൾക്ക് മറുപടിയായി കേന്ദ്ര മന്ത്രി നാരായൺ റാണെ ലോക്സഭയിൽ പറഞ്ഞിരുന്നു.
















