ചണ്ഡിഗഡ്: പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ 101 ശതമാനം വിജയമുറപ്പെന്ന് പഞ്ചാബ് ലോക് കോൺഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ക്യാപ്റ്റൻ അമരീന്ദർസിംഗ്. കേന്ദ്ര മന്ത്രിയും പഞ്ചാബിലെ ബി.ജെ.പി ചുമതലയുള്ള നേതാവുമായ ഗജേന്ദ്രസിംഗുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് അമരീന്ദർ സിംഗിന്‍റെ പ്രസ്താവന.
‘ഞങ്ങൾ തെരഞ്ഞെടുപ്പിനെ നേരിടാൻ തയ്യാറായിക്കഴിഞ്ഞു. സീറ്റ് വിഭജന ചർച്ചകൾ നടന്നു കൊണ്ടിരിക്കുകയാണ്. ഈ തിരഞ്ഞെടുപ്പിൽ ബി.ജെ.പി യുമായി ചേർന്ന് പഞ്ചാബ് ഭരണം പിടിക്കും. 101 ശതമാനം വിജയം ഉറപ്പുണ്ട്’. അമരീന്ദർ പറഞ്ഞു.
Met union minister & @BJP4India incharge for Punjab, Shri @gssjodhpur in New Delhi today to chalk out future course of action ahead of the Punjab Vidhan Sabha elections. We have formally announced a seat adjustment with the BJP for the 2022 Punjab Vidhan Sabha elections. pic.twitter.com/cgqAcpW2MW
— Capt.Amarinder Singh (@capt_amarinder) December 17, 2021
നേരത്തെ പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് കോൺഗ്രസ് വിട്ട അമരീന്ദർ സിങ് പഞ്ചാബ് ലോക് കോൺഗ്രസ് എന്ന പേരിൽ പുതിയ പാർട്ടി രൂപീകരിക്കുകയായിരുന്നു. ബി.ജെ.പി യുമായി സഖ്യ ചർച്ചകള്‍ ആദ്യമേ തന്ന ആരംഭിച്ച അമരീന്ദർ കർഷക ബില്ലുകൾ പിൻവലിച്ചതിനെ തുടർന്ന് ബി.ജെ.പി യുമായി സഖ്യമുറപ്പിച്ച് പ്രഖ്യാപനം നടത്തുകയായിരുന്നു.
















