ഷെയ്‍ന്‍ നിഗം , രേവതി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഭൂതകാലം’ എന്ന ചിത്രത്തിലെ ഗാനം പുറത്തെത്തി.ഷെയ്‍ന്‍ നിഗം രചനയും സംഗീത സംവിധാനവും ആലാപനവും നിര്‍വ്വഹിച്ചിരിക്കുന്ന ഗാനമാണിത്. ‘രാ താരമേ’ എന്ന ഗാനം മനോഹരമായ മെലഡിയാണ്.
നിര്‍മ്മാണത്തിലും ഷെയ്‍ന്‍ നിഗത്തിന് പങ്കാളിത്തമുള്ള ചിത്രം സംവിധാനം ചെയ്യുന്നത് രാഹുല്‍ സദാശിവന്‍ ആണ്. പ്ലാന്‍ ടി ഫിലിംസ്, ഷെയ്‍ന്‍ നിഗം ഫിലിംസ് എന്നീ ബാനറുകളില്‍ തെരേസ റാണി, സുനില ഹബീബ് എന്നിവര്‍ നിര്‍മ്മിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് അന്‍വര്‍ റഷീദ് ആണ്.
ഒരു ചിത്രത്തിനുവേണ്ടി ഷെയ്‍ന്‍ ആദ്യമായി സംഗീതം പകരുന്ന ഗാനമാണിത്.സൈജു കുറുപ്പ്, ജെയിംസ് ഏലിയ, ആതിര പട്ടേല്‍, അഭിറാം രാധാകൃഷ്ണന്‍, വത്സല മേനോന്‍, മഞ്ജു പത്രോസ്, റിയാസ് നര്‍മ്മകല തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
















