കണ്ണൂർ: ഗർഭിണിയായ യുവതിയെ ഭർത്താവ് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. പനയനത്താം പറമ്പ് സ്വദേശി പ്രമ്യക്കാണ് കുത്തേറ്റത്. മദ്യപിച്ചെത്തിയ ഷൈലേഷ് കത്തി ഉപയോഗിച്ച് പ്രമ്യയുടെ കഴുത്തിൽ കുത്തുകയായിരുന്നു
ഏഴുമാസം ഗർഭിണിയായിരുന്നു പ്രമ്യ. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രമ്യ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ പറഞ്ഞു.
ഓടി രക്ഷപ്പെട്ട പ്രതിക്കായി ചക്കരക്കൽ പൊലീസ് അന്വേഷണം തുടങ്ങി.
















