തിരുവനന്തപുരം: കണ്ണൂർ സർവകലാശാല വിസിയുടെ പുനർനിയമനവുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിനെ തള്ളി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. അങ്ങനൊരു കത്തെഴുതാനും ശുപാര്‍ശ ചെയ്യാനും മന്ത്രിക്ക് അവകാശമില്ലെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു. സി.പി.ഐയുടെ സംസ്ഥാന കൗണ്‍സിലില്‍ ഈ വിഷയത്തില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കാനം വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രിക്കെതിരെ വിമര്‍ശനമുയര്‍ത്തിയത്.
ശിപാർശ നൽകുന്ന തരത്തിലുള്ള അധികാരം മന്ത്രിക്കുണ്ടെന്ന് കരുതുന്നില്ലെന്നും അത് തന്‍റെ അറിവില്ലായ്മയാകാമെന്നും കാനം രാജേന്ദ്രൻ കൂട്ടിച്ചേർത്തു.വിവാദ ശിപാർശ കത്ത് പുറത്തുവന്നതിന് പിന്നാലെ മന്ത്രിക്കെതിരെ സത്യപ്രതിജ്ഞാ ലംഘനവും സ്വജനപക്ഷപാതവും അടക്കം ആരോപണങ്ങൾ ഉന്നയിച്ച് പ്രതിപക്ഷം രംഗത്തെത്തുകയും ചെയ്തു. മന്ത്രി രാജിവെക്കണമെന്നാണ് പ്രതിപക്ഷത്തിന്‍റെ പ്രധാന ആവശ്യം.

















