തിരുവനന്തപുരം :മുല്ലപ്പെരിയാർ കേസിൽ സുപ്രീം കോടതി കേരളത്തെ പരിഹസിക്കാനുണ്ടായ സാഹചര്യം എന്താണെന്ന് സർക്കാർ അന്വേഷിക്കണം. മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിലെ ജനങ്ങളെ സർക്കാർ നിരന്തരമായി കബളിപ്പിക്കുകയാണ്. അതുകൊണ്ടാണ് സുപ്രീം കോടതിയിൽ നിന്നും പരിഹാസം ഏറ്റുവാങ്ങേണ്ടി വന്നത്. 2014 ലെ സുപ്രീം കോടതി വിധിയെ തുടർന്ന് മേൽനോട്ട സമിതി രൂപീകരിച്ചത് കേരളത്തിന്റെ നേട്ടമായിരുന്നു. എന്നാൽ സംസ്ഥാനത്തിന്റെ പ്രശ്‌നങ്ങൾ മേൽനോട്ട സമിതിയിൽ കൃത്യമായി ഉന്നയിക്കപ്പെട്ടില്ലെന്നാണ് കോടതി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. മേൽനോട്ട സമിതിയിൽ പ്രശ്‌നങ്ങൾ ഉന്നയിക്കാതെ എന്തിനാണ് കോടതിയിലേക്ക് വരുന്നതെന്നാണ് സുപ്രീം കോടതി ചോദിച്ചത്. മേൽനോട്ട സമിതിയിൽ കേരളത്തിന്റെ താൽപര്യം ഉയർത്തിപ്പിടിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു. മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിലെ ജനങ്ങളെ സർക്കാർ നിരന്തരമായി കബളിപ്പിക്കുകയാണ്. അതുകൊണ്ടാണ് സുപ്രീം കോടതിയിൽ നിന്നും പരിഹാസം ഏറ്റുവാങ്ങേണ്ടി വന്നത്. ഇതിന് ഉത്തരവാദികൾ ആരാണെന്ന് അന്വേഷിക്കണം. മുല്ലപ്പെരിയാർ വിഷയത്തിൽ ഉൾപ്പെടെ മുഖ്യമന്ത്രി മൗനം വെടിയാൻ ഇനിയെങ്കിലും തയാറാകണം. വി.സി നിയമനത്തിൽ ഗുരുതര ആരോപണമുയർന്നിട്ടും മുഖ്യമന്ത്രി മറുപടി പറയുന്നില്ല.
വൈസ് ചാൻസലർ നിയമന വിവാദത്തിൽ ഗവർണർക്ക് നൽകിയ കത്തിനെ കുറിച്ച് ജനങ്ങളോട് പറയാനുള്ള ബാധ്യത ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവിനുണ്ട്. ആ ഉത്തരവാദിത്തത്തിൽ നിന്നും ഒളിച്ചോടാനാണ് ശ്രമിക്കുന്നത്. നിയമവിരുദ്ധമായ നിലപാട് എന്തുകൊണ്ട് സ്വീകരിച്ചെന്ന് വ്യക്തമാക്കണം. സത്യപ്രതിജ്ഞാലംഘനം നടത്തിയ മന്ത്രി രാജിവച്ച് പുറത്ത് പോകണം.

















