സുജിത് ലാല്‍ സംവിധാനം ചെയ്യുന്ന ‘രണ്ട് ‘ ജനുവരി 14ന് തീയേറ്ററുകളിലെത്തും. ഇപ്പോള്‍ ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.ഹെവന്‍ലി മൂവീസിന്റെ ബാനറില്‍ പ്രജീവ് സത്യവ്രതന്‍ നിര്‍മ്മിച്ച ചിത്രമാണ്. ബിനുലാല്‍ ഉണ്ണി രചന നിര്‍വ്വഹിച്ച് വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ നായകനാകുന്ന ചിത്രം, സമകാലിക രാഷ്ട്രീയ വിഷയങ്ങള്‍ ആഴത്തില്‍ ചര്‍ച്ച ചെയ്യുന്നു. നാടിന്റെ മാറുന്ന സാമൂഹികാന്തരീക്ഷത്തില്‍ ശക്തമായ ചില ഓര്‍മ്മപ്പെടുത്തലുമാണ് ഈ ചിത്രം.
വിഷ്ണു ഉണ്ണികൃഷ്ണന്‍ , അന്ന രേഷ്‌മ രാജന്‍, ടിനി ടോം, ഇര്‍ഷാദ്, കലാഭവന്‍ റഹ്മാന്‍ , സുധി കോപ്പ തുടങ്ങി ഒരുപിടി ശ്രദ്ധേയമായ താരങ്ങള്‍ ‘രണ്ട്’ല്‍ അഭിനയിക്കുന്നു. ഹെവന്‍ലി മൂവീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ പ്രജീവ് സത്യവ്രതന്‍ നിര്‍മ്മിച്ച് സുജിത് ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അനീഷ് ലാല്‍ ആര്‍ എസ്.
കഥ, തിരക്കഥ, സംഭാഷണം ബിനുലാല്‍ ഉണ്ണി, എഡിറ്റിംഗ് മനോജ് കണ്ണോത്ത്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ടിനടോം, മാനേജിംഗ് ഡയറക്ടര്‍ മിനി പ്രജീവ്, ലൈന്‍ പ്രൊഡ്യൂസര്‍ അഭിലാഷ് വര്‍ക്കല, ഗാനരചന റഫീഖ് അഹമ്മദ്, സംഗീതം ബിജിപാല്‍, ആലാപനം കെ കെ നിഷാദ്, ചമയം പട്ടണം റഷീദ്, പട്ടണം ഷാ. പി ആര്‍ അജയ് തുണ്ടത്തില്‍.
















