ജനപ്രിയ ത്രില്ലര്‍ നോവലുകളിലൂടെ ശ്രദ്ധേയനായ കെ.വി. അനില്‍ എഴുതുന്ന സൈക്കോ ഹൊറര്‍ ത്രില്ലര്‍ ചിത്രമാണ് ‘പള്ളിമണി’.ചിത്രത്തിലൂടെ നായികയായി നിത്യ തിരിച്ചെത്തുന്നു. ശ്വേത മേനോന് ചിത്രത്തില്‍ ശക്തമായ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പള്ളിമണി തന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമയായിരിക്കും എന്നാണ് ശ്വേതാ മേനോന് പറഞ്ഞത്.
ത്രില്ലടിച്ച് കേട്ട കഥയാണ്. കേട്ടപ്പോള്‍ തന്നെ ഈ സിനിമ ചെയ്യണം എന്നു തീരുമാനിച്ചു- ശ്വേത പറഞ്ഞു. 14 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് നിത്യ ദാസ് സിനിമയിലേക്ക് മടങ്ങിവരുന്നത്. കലാസംവിധായകനും ബ്ലോഗറുമായ അനില്‍ കുമ്ബഴ യാണ് സംവിധാനം.
എല്‍എ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ലക്ഷ്മി അരുണ്‍ മേനോന് ആണ് ചിത്രം നിര്‍മിക്കുന്നത്. ഭയം മാത്രം നിറഞ്ഞ ഒരു രാത്രിയില്‍ തീര്‍ത്തും അപരിചിതമായ ഒരു സ്ഥലത്ത് ഒറ്റപ്പെട്ടു പോവുന്ന ഒരു കുടുംബത്തിന്റെ അതിജീവനത്തിന്റെ കഥയാണ് പള്ളിമണി പറയുന്നത്. 40 ലക്ഷം രൂപ ചെലവാക്കി.
















