വയനാട്; ജനവാസ കേന്ദ്രത്തില്‍ വീണ്ടും കടുവയിറങ്ങി. കുറുക്കന്മൂലയ്ക്കടുത്തുള്ള പയ്യമ്പള്ളിയിലും പരുന്താനിയിലും രണ്ട് വളർത്തുമൃഗങ്ങളെ കടുവ കടിച്ചുകൊന്നു. വടക്കുംപാടം ജോൺസണിൻ്റെ പശുവും പരുന്താനി സ്വദേശി ടോമിയുടെ ആടുമാണ് കൊല്ലപ്പെട്ടത്.
ഡ്രോൺ ഉപയോഗിച്ചും കുങ്കിയാനകളെ ഉപയോഗിച്ചും തെരച്ചിൽ നടത്തിയിട്ടും കടുവയെ പിടികൂടിയിട്ടില്ല. 19 ദിവസത്തിനിടെ 18 വളര്‍ത്തുമൃഗങ്ങളാണ് കടുവയുടെ ആക്രമണത്തില്‍ കുറുക്കന്‍മൂലയിലും പരിസര പ്രദേശങ്ങളിലും കൊല്ലപ്പെട്ടത്. കൂടു സ്ഥാപിച്ചും മയക്കുവെടിവെച്ചും പിടികൂടാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ ജനങ്ങള്‍ കടുത്ത ഭീതിയിലാണ്.അതേസമയം സ്ഥലത്ത് പോലീസും വനം വകുപ്പും ക്യാമ്പ് ചെയ്ത് തെരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്.

















